ഈസ്റ്ററിന് തൊട്ടുമുമ്പുള്ള ഞായറാഴ്ച ഓശാന ഞായര്‍ (Palm Sunday) - കുരുത്തോല പെരുന്നാള്‍ എന്ന പേരിലറിയപ്പെടുന്നു. കുരിശുമരണത്തിന്‍റെ അഞ്ചു നാള്‍മുമ്പ് യേശുക്രിസ്തു വിജയശ്രീലാളിതനായി ജറുസലേം നഗരത്തില്‍ പ്രവേശിച്ചതിന്‍റെ ഓര്‍മ്മ പുതുക്കലാണീ കുരുത്തോല പെരുന്നാള്‍. അന്ന് ജറുസലെം വീഥികളിലൂടെ ആളുകള്‍ കൈകളില്‍ ഒലിവിന്‍ ചില്ലകളും പിടിച്ച് യേശുവിനെ 'ഓശാന' വിളികളോടെ എതിരേറ്റു. 'ദൈവത്തിന് മഹത്വം' എന്നാണ് 'ഓശാന'യുടെ അര്‍ത്ഥം.
തെങ്ങിന്‍റെ ഇളം ഓലയാണ് 'കുരുത്തോല'. ഓശാനഞായര്‍ ദിവസം പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും, 'കുരുത്തോല' കൈകളില്‍ പിടിച്ചുള്ള 'കുരുത്തോല പ്രദക്ഷിണ'വും ഉണ്ടായിരിക്കും. ജറുസലേമിന്‍റെ കവാടം യേശുവിനായി തുറന്നതിന്‍റെ പ്രതീകാത്മകമായ ചടങ്ങുകളും അന്നേദിവസം പള്ളികളില്‍ നടക്കുന്നു.
കേരളത്തിലെ ക്രിസ്ത്യാനികള്‍ ഓശാന ഞായറാഴ്ച്ച പ്രാതലിനുണ്ടാക്കുന്ന പ്രധാന വിഭവമാണ് 'കൊഴുക്കട്ട'. സാധാരണയായി ശനിയാഴ്ച്ച (ഓശാന ഞായറിന്‍റെ തലേദിവസം) വൈകുന്നേരമാണ് കൊഴുക്കട്ട ഉണ്ടാക്കി വയ്ക്കാറ്.
അമ്പതു നോമ്പിന്റെ ആദ്യ നാല്പതു ദിവസ്സം കര്‍ത്താവ് നോമ്പ്
നോറ്റതിന്റെയും പിന്നീടുള്ള പത്തു ദിവസ്സം കര്‍ത്താവിന്റെ
കഷ്ടാനുഭാവത്തെയും ഓര്‍ത്ത് ക്രിസ്ത്യാനികള്‍ നോമ്പ് നോല്‍ക്കുന്നു.
കര്‍ത്താവ് നാല്പതു ദിവസ്സം നോമ്പ് നോറ്റു വീടിയത് പോലെ പുരാതന
ക്രൈസ്തവരും നാല്പതു ദിവസ്സം നോമ്പ് നോറ്റു വീടുന്നു.
കൊഴുക്കട്ട ഉണ്ടാക്കുന്ന വിധം
എന്നാല്‍ പിന്നീടുള്ള പത്തു ദിവസ്സം കര്‍ത്താവിന്റെ കഷ്ടാനുഭാവത്തെയും ഓര്‍ത്ത് നോമ്പ് അനുഷ്ടിക്കുന്നത് കൊണ്ട് അത് വരെ അനുഷ്ടിച്ചു വന്ന നോമ്പിന്റെ തീഷ്ണത ഒട്ടും കുറക്കാതെ നോമ്പ് വീടുന്നതിനാണ് കൊഴുക്കട്ട ഉണ്ടാക്കുന്നത്. കൊഴുക്കട്ടക്കുള്ളില്‍ തേങ്ങക്കൊപ്പം, തെങ്ങിന്‍ ശര്‍ക്കരയോ, പനം ശര്‍ക്കരയോ ചേര്‍ക്കുന്നു.
കൊഴുഎന്നാല്‍ മഴു എന്നര്‍ത്ഥം . കൊഴു ഭൂമിയെ പിളര്‍ന്നു ചിതറിക്കുന്നത് പോലെ പാതാള വാതുല്‍ക്കല്‍ അവരുടെ അസ്ഥികള്‍ ചിതറിക്കപ്പെട്ടു എന്ന സങ്കീര്‍ത്തനം 140. നോമ്പിനെ മുറിക്കാന്‍ ഉപയോഗിക്കുന്നത് എന്ന അര്‍ത്ഥത്തിലാണ് കൊഴുക്കട്ട എന്ന് ഈപലഹാരത്തിനു പേരുണ്ടായത് !!
ഇതാ, നമ്മുടെ പാരമ്പര്യത്തിന്‍റെ പലഹാരമായ, പ്രധാനമായും വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ഉണ്ടാക്കുന്ന, വളരെ രുചികരമായ കൊഴുക്കട്ട തയ്യാര്‍. ചിലയിടങ്ങളില്‍ 'കോഴിക്കൊട്ട' എന്നും ഇതറിയപ്പെടുന്നു.
'ഓശാന ഞായര്‍' കഴിഞ്ഞു വരുന്ന ഞായറാഴ്ചയാണ് 'ഉയിര്‍പ്പ് ഞായര്‍' എന്ന 'ഈസ്റ്റര്‍'. ഓശാന ഞായര്‍ മുതല്‍ ഉയിര്‍പ്പ് ഞായര്‍ വരെയുള്ള ഒരാഴ്ച്ചക്കാലം ഓരോ ക്രൈസ്തവനെ സംബന്ധിച്ചിടത്തോളവും പരമപ്രധാനമായ ഒരു കാലമാണ്. താന്താങ്ങളുടെ വിശ്വാസജീവിതം മുറുകെ പിടിക്കാനും, കൂടുതല്‍ മികവുറ്റതാക്കാനും ഓരോരുത്തരും പരിശ്രമിക്കുന്ന കാലം.
നമുക്കും പാടാം "ഓശാനാ... ഓശാന..., കര്‍ത്താവിനോശാന....... മിശിഹാ കര്‍ത്താവിനോശാന...."
എല്ലാവര്‍ക്കും ഒരു നല്ല ഓശാന ഞായര്‍ ആശംസിക്കുന്നു.

എങ്കില്‍ ഇനി ഒരു ഓശാനഗീതം കേട്ടാലോ.
ഒരു പഴയ ഓശാനഗാനം ഇവിടെകാണം
English version:
In
many Christian churches, Palm Sunday is marked by the distribution of
palm leaves (often tied into crosses) to the assembled worshippers. The
difficulty of procuring palms for that day's ceremonies in unfavorable
climates for palms led to the substitution of boughs of box, yew,
willow, olive, or other native trees.
Palm Sunday is a Christian moveable feast that falls on the last Sunday before Easter. The feast commemorates Jesus' triumphal entry into Jerusalem, an event mentioned in all four canonical Gospels.
The Sunday was often designated by the names of these trees, as Yew Sunday, or by the general term Branch Sunday. Among Kerala Christians, they are using Tender Leaves of Coconut Tree - Kuruthola (കുരുത്തോല) - because of that, this Psalm Sunday is also known as Kuruthola Perunnaal (കുരുത്തോല പെരുന്നാള്‍).
Kozhukatta (steamed rice dumpling with coconut & jaggery filling)
is the special snacks for the Palm Sunday. Christians in Kerala make
Kozhukatta usually on the eve or morning of Palm Sunday. Its like a
custom among Kerala Christians.
Kerala Christians have great traditions and no
wonder, all Christian Festivals are celebrated in a big way in the land.
Palm Sunday, or Hosana Njayar (ഓശാന ഞായര്‍ in Malayalam) in local parlance, is observed with
utmost reverence and special services are held on the day in churches
across the State. Devotees attend the prayers holding tender coconut
palm leaves (kuruthola കുരുത്തോല in Malayalam) and hence the festival is called ‘Kuruthola Perunnal’ (കുരുത്തോല പെരുന്നാള്‍).
The Bible reveals that when Jesus entered Jerusalem, the crowds greeted him by waving palm branches and covering his path with palm branches. Immediately following this great time of celebration in the ministry of Jesus, he begins his journey to the cross. The biblical account of Palm Sunday can be found in Matthew 21:1-11; Mark 11:1-11; Luke 19:28-44; and John 12:12-19 In several churches ceremonial processions are taken out.
Read more about 'Palm Sunday' here.
മലയാളത്തിന്‍റെ അനുഗ്രഹീത ഗായകന്‍ ശ്രീ.കെ.ജെ.യേശുദാസ് പാടിയ ഒരു അപൂര്‍വ്വ ഓശാനഗാനം ഇതാ.
No comments:
Post a Comment