Showing posts with label Health. Show all posts
Showing posts with label Health. Show all posts

Friday, August 23, 2013

കാന്‍സറിനെതിരെ സൂത്രവുമായി 16കാരനായ മലയാളി വിദ്യാര്‍ഥി

കാന്‍സര്‍ ചികില്‍സാ രംഗത്ത് വന്‍ മുന്നേറ്റമൊരുക്കുന്ന 16കാരനായ മലയാളി വിദ്യാര്‍ഥിയുടെ കണ്ടുപിടിത്തത്തിന് കാനഡയില്‍ അംഗീകാരം. കാന്‍സര്‍ സെല്ലുകള്‍ നശിപ്പിക്കാന്‍ സ്വര്‍ണത്തിന്‍റെ ചെറുതരികള്‍ (നാനോ പാര്‍ട്ടിക്കിള്‍സ്) ഉപയോഗിക്കാമെന്നാണ് കാസര്‍കോട് നീലേശ്വരം സ്വദേശിയും കാനഡയിലെ ആല്‍ബര്‍ട്ടയിലെ കലഗാരി വെബ്ബര്‍ അക്കാദമിയിലെ ഹൈസ്കൂള്‍ വിദ്യാര്‍ഥിയുമായ അര്‍ജുന്‍ നായര്‍ കണ്ടുപിടിച്ചത്.ഗവേഷണരംഗത്ത് നല്‍കുന്ന ഉയര്‍ന്ന ബഹുമതികളിലൊന്നായ ‘Sanofi BioGENEius Challenge Canada’ പുരസ്കാരം നല്‍കിയാണ് കനേഡിയന്‍ സര്‍ക്കാര്‍ ഈ യുവപ്രതിഭക്ക് ആദരമൊരുക്കിയത്.
അര്‍ജുന്‍-ന്‍റെ കണ്ടെത്തല്‍ വിശദപഠനത്തിന് വിധേയമാക്കിയ നാഷനല്‍ റിസെര്‍ച്ച് കൗണ്‍സില്‍ ഓഫ് കാനഡയിലെ പ്രമുഖ ഗവേഷകര്‍ ഗവേഷണത്തെ ബിരുദാനന്തര ബിരുദ നിലവാരമോ പി.എച്ച്.ഡി. നിലവാരമോ ഉള്ളതാണെന്നാണ് വിലയിരുത്തിയത്. 5000 ഡോളര്‍ അടങ്ങുന്ന പുരസ്കാരം കഴിഞ്ഞയാഴ്ച ഒട്ടാവയില്‍ നടന്ന ചടങ്ങില്‍ അര്‍ജുന് നല്‍കി. കണ്ടത്തെലിന്‍റെ വാണിജ്യസാധ്യത കണക്കിലെടുത്ത് ആയിരം ഡോളര്‍ വേറെയും നല്‍കി. ഫോട്ടോതെര്‍മല്‍ തെറാപ്പിയുടെ വികസിത രൂപമാണ് അര്‍ജുന്‍-ന്‍റെ കണ്ടെത്തല്‍. രോഗിയുടെ ശരീരത്തില്‍ സ്വര്‍ണത്തിന്‍റെ ചെറുകണികകള്‍ (നാനോ പാര്‍ട്ടിക്കിള്‍സ്) കുത്തിവെക്കുകയാണ് ചെയ്യുക. ട്യൂമറുകള്‍ ഈ കണികകള്‍ ആഗിരണം ചെയ്യുന്നതോടെ അവക്കുള്ളില്‍ നാനോ ബുള്ളറ്റുകള്‍ രൂപപ്പെടും. ഇവ പ്രകാശം ഉപയോഗിച്ച് ചൂടുപിടിപ്പിച്ച് കാന്‍സര്‍ കോശങ്ങള്‍ നശിപ്പിക്കുകയാണ് ചെയ്യുക.
ചികില്‍സക്കെതിരെ കാന്‍സര്‍ സെല്ലുകള്‍ ഉയര്‍ത്തുന്ന പ്രതിരോധം ആന്‍റിബയോട്ടിക്കുകള്‍ ഉപയോഗിച്ച് എങ്ങനെ മറികടക്കാമെന്നും ഇതിലൂടെ ചികില്‍സ എങ്ങനെ ഫലപ്രദമാക്കാമെന്നും പഠനം വിശദീകരിക്കുന്നു. രണ്ട് വര്‍ഷത്തെ പഠനത്തിന്‍റെ ഫലമാണ് തന്‍റെ കണ്ടത്തെലെന്ന് അര്‍ജുന്‍ പറയുന്നു. ഇതില്‍ ഒരു വര്‍ഷം കലഗാരി സര്‍വകലാശാലയിലെ സൈമണ്‍ ട്രൂഡലിന്‍റെയും ഡേവിഡ് ക്രാമ്പിന്‍റെയും നാനോ സയന്‍സ് ലബോറട്ടറികളിലായിരുന്നു ഗവേഷണം. ഹൈസ്കൂള്‍ വിദ്യാര്‍ഥിയായ തനിക്ക് ഗവേഷണത്തിന് ലാബ് അനുവദിച്ചുകിട്ടിയത് ഭാഗ്യമാണെന്ന് കരുതുന്നതായും അര്‍ജുന്‍ പറയുന്നു. നാലാം ഗ്രേഡ് മുതല്‍ സയന്‍സ് ഫെയറുകളില്‍ പങ്കെടുത്തിരുന്നതായി അര്‍ജുന്‍ പറയുന്നു. ഒമ്പതാം ഗ്രേഡില്‍ പഠിക്കവേ കാനഡാ വൈഡ് സയന്‍സ് ഫെയറില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു. അവിടെ ഗവേഷണങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന നിരവധി വിദ്യാര്‍ഥികളെ കണ്ടുമുട്ടിയതാണ് തനിക്ക് പ്രചോദനമായതെന്ന് ഭാവിയില്‍ ഡോക്ടറാകാന്‍ കൊതിക്കുന്ന കൊച്ചുമിടുക്കന്‍ പറയുന്നു.

കീമോതെറാപ്പിക്കും മറ്റും വിധേയരായി ബുദ്ധിമുട്ടുന്ന രോഗികളെ കണ്ടതോടെയാണ് ബദല്‍ ചികില്‍സ കണ്ടെത്താനുള്ള ഗവേഷണങ്ങള്‍ താന്‍ ഊര്‍ജിതമാക്കിയത്. തുടര്‍ന്നാണ് ഫോട്ടോതെര്‍മല്‍ തെറാപ്പിയില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തിയത്-അര്‍ജുന്‍ പറയുന്നു. കലഗാരിയില്‍ ഐ.ടി. ഡിപ്പാര്‍ട്ട്മെന്‍റില്‍ സൂപ്പര്‍വൈസറാണ് അര്‍ജുന്‍-ന്‍റെ പിതാവ്. മാതാവ് കലഗാരിയിലെ സണ്‍കോര്‍ എനര്‍ജിയില്‍ എന്‍വയേണ്‍മെന്‍റല്‍ അഡ്വൈസറാണ്.

അമേരിക്കയിലെ ചിക്കാഗോയില്‍ ഈ മാസം 22,23 തീയതികളില്‍ നടക്കുന്ന അന്താരാഷ്ട്ര BioGENEius Challenge മല്‍സരത്തില്‍ കാനഡയെ പ്രതിനിധീകരിച്ച് അര്‍ജുന്‍ നായര്‍ പങ്കെടുക്കും.

Monday, June 17, 2013

പപ്പായ ഇലകൊണ്ട് മൂടിയ ചില നഗ്നസത്യങ്ങള്‍!

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിരവധി മാധ്യമങ്ങളിലും, സോഷ്യല്‍ മീഡിയകളിലും തുടരെത്തുടരെ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നാണ് "പപ്പായ ഇലയുടെ മാഹാത്മ്യം".

One Papaya leaf juice will cure Dengue fever within one day!
ഇവയില്‍ ഏറ്റവും പ്രധാനം, പ്രമുഖ മലയാളപത്രമായ 'മലയാള മനോരമ'-യില്‍ വന്ന ലേഖനമാണ്. 'ഡെങ്കി : ജിവന്‍ രക്ഷിക്കാന്‍ പപ്പായ ഇല' എന്ന തലക്കെട്ടില്‍ മലയാള മനോരമ കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച ലേഖനം, തിരുവനന്തപുരം പേരൂര്‍ക്കട ഇ.എസ്.ഐ. ആശുപത്രിയിലെ ഡോ. സി. എച്ച്. എസ്. മണി എഴുതിയതാണ്.


എന്തിനധികം പറയണം, ഇപ്പോള്‍ ഫേയ്‌സ്ബുക്ക് ഉള്‍പ്പടെയുള്ള സോഷ്യല്‍മീഡിയകളില്‍ പപ്പായയിലയാണ് താരം. എവിടെത്തിരിഞ്ഞാലും 'പപ്പായ ഗുണങ്ങള്‍' മാത്രമേ കേള്‍ക്കാനും വായിക്കാനും ഉള്ളൂ എന്നായിട്ടുണ്ട്.


'ഡെങ്കിയും പപ്പായയും - ഏറുന്ന ആകാംക്ഷ ' - എന്ന തലക്കെട്ടില്‍ ശ്രീ.ജോസഫ് ആന്‍റണി എഴുതി മാതൃഭൂമി ദിനപത്രം 15-ജൂണ്‍-2013ന് പ്രസിദ്ധീകരിച്ച ലേഖനം ഞാന്‍ വായിച്ചിരുന്നു. അതില്‍ കാര്യങ്ങള്‍ വലിയ അതിശയോക്തിയില്ലാതെ, ഒരുവിധം വസ്തുനിഷ്ഠമായി പ്രതിപാദിച്ചിരിക്കുന്നു എന്ന് തോന്നി.



അതിനുശേഷമാണ്, ഡോ.ദീപു സദാശിവന്‍ (Asst. Surgeon, Kerala State Health Services) 17-ജൂണ്‍-2013ല്‍ അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് വാളില്‍ പോസ്റ്റ്‌ ചെയ്ത ഈ പോസ്റ്റ്  ഞാന്‍ വായിക്കാനിടയായത്.
"ഇത്രയും അബദ്ധ ജടിലവും വസ്തുതാ വിരുദ്ധം ആയതും ആയ ഒരു വാര്‍ത്ത‍ കേരളത്തില്‍ ഏറ്റവും പ്രചാരമുള്ള എന്ന് അവകാശപ്പെടുന്ന പത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത് (ലേഖകന്റെ പേര് വെക്കാതെ ) കണ്ടപ്പോള്‍ തുടര്‍ച്ച ആയി ചിലത് പറയണം എന്ന് തോന്നി.  തുടര്‍ന്ന്കണ്ട മാത്രുഭുമിയിലെ ലേഖനം നന്നായിട്ടുണ്ട്, അതിലും ചില പിശകുകള്‍ ഉണ്ടെങ്കിലും ആ ലേഖനം മുന്‍വിധികള്‍ ഒന്നും ഇല്ലാതെ എഴുതിയതാണെന്ന് തോന്നി.
- എന്നാണ് ഡോ.ദീപു സദാശിവന്‍ തന്‍റെ പോസ്റ്റില്‍ പറയുന്നത്.

കൂടാതെ, അദ്ദേഹത്തിന്‍റെതന്നെ മറ്റൊരു ഫേസ്ബുക്ക്  പോസ്റ്റും 'പപ്പായ ഇല ജ്യൂസ്‌ റെഡി - ദേ Dengue ഔട്ട്‌ ...' എന്ന പേരില്‍ വായിക്കുകയുണ്ടായി.


അലോപ്പതിയാണ് എല്ലാം എന്നും, അതിനപ്പുറം യാതൊരു ചികിത്സാവിധികളില്ലെന്നും എനിക്കഭിപ്രായമില്ല. എങ്കിലും, വെറും 'ധാരണ'കളുടെപുറത്ത് മാത്രം നടത്താവുന്ന ഒന്നല്ല രോഗചികിത്സ എന്ന അഭിപ്രായമുള്ളതുകൊണ്ട്; അതുകൊണ്ട് മാത്രം, പ്രിയവായനക്കാര്‍ക്കായി  എന്‍റെ ഈ ബ്ലോഗ്‌ പോസ്റ്റ്‌ ഞാന്‍ സമര്‍പ്പിക്കുന്നു.