കര്‍ണാടക ആര്‍ടിസി ദിവസേന കേരളത്തിലേക്കും തിരിച്ചുമായി അന്‍പതോളം വോള്‍വോ എസി ബസുകള്‍ ഓടിക്കുമ്പോള്‍ കേരളത്തിന് ഇരുഭാഗത്തേക്കുമായുള്ളത് രണ്ട് എസി ബസുകള്‍ മാത്രം. തിരുവനന്തപുരത്തേക്കുള്ള ഈ സര്‍വീസില്‍ എന്നും നിറയെ യാത്രക്കാരുമുണ്ട്.
Friday, August 23, 2013
കേരള ആര്‍.ടി.സി. അധികൃതര്‍ക്ക് ബാംഗൂര്‍ മലയാളികളുടെ നിവേദനം
കര്‍ണാടക ആര്‍ടിസി ദിവസേന കേരളത്തിലേക്കും തിരിച്ചുമായി അന്‍പതോളം വോള്‍വോ എസി ബസുകള്‍ ഓടിക്കുമ്പോള്‍ കേരളത്തിന് ഇരുഭാഗത്തേക്കുമായുള്ളത് രണ്ട് എസി ബസുകള്‍ മാത്രം. തിരുവനന്തപുരത്തേക്കുള്ള ഈ സര്‍വീസില്‍ എന്നും നിറയെ യാത്രക്കാരുമുണ്ട്.
Friday, August 9, 2013
ആജീവനാന്ത കാന്‍സര്‍ സുരക്ഷ വെറും 500 രൂപയ്ക്ക്!
കാന്‍സര്‍ ചികിത്സ ചെലവേറിയതാണ്. കുടുംബത്തിന്‍റെ സാമ്പത്തികഭദ്രത കാന്‍സര്‍ തകര്‍ക്കും. അതൊഴിവാക്കാന്‍ കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫില്‍ അംഗമായി ചേരണം. ഏറ്റവും ചുരുങ്ങിയത് 50,000 രൂപയുടെ ആജീവനാന്ത കാന്‍സര്‍ ചികിത്സാപരിരക്ഷ വെറും 500 രൂപയ്ക്ക് ഉറപ്പുവരുത്താനുള്ള പദ്ധതിയാണ് തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്‍ററിന്‍റെ കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ്.
500 രൂപ കൊടുത്താല്‍ 50,000 രൂപയുടെ സൗജന്യ ചികിത്സലഭിക്കും.
1,000 രൂപയ്ക്ക് ഒരുലക്ഷം രൂപയുടെ സൗജന്യ ചികിത്സലഭിക്കും.
1,500 രൂപയ്ക്ക് ഒന്നരലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും.
2,000 രൂപ മുടക്കിയാല്‍ രണ്ടുലക്ഷം രൂപയുടെ സൗജന്യ ചികിത്സലഭിക്കും.
10,000 രൂപ മുടക്കിയാല്‍ 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സലഭിക്കും.
ഈ പദ്ധതിയുടെ പ്രത്യേകതകള്‍
- അംഗത്വഫീസ് ഒറ്റത്തവണ മാത്രം അടച്ചാല്‍ മതിയാകും.
- വാര്‍ഷിക പ്രീമിയം അടയ്‌ക്കേണ്ട ആവശ്യമില്ല.
- ആജീവനാന്ത സംരക്ഷണം ലഭിക്കും.
- അംഗത്വമെടുത്ത് രണ്ടുവര്‍ഷം കഴിഞ്ഞാല്‍ മാത്രമേ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടായിരിക്കുകയുള്ളൂ.
- അംഗത്വമായി ചേരുന്നതിന് യാതൊരുവിധ വൈദ്യപരിശോധനയും ആവശ്യമില്ല.
- കാന്‍സര്‍ രോഗികളല്ലാത്ത, നേരത്തേ കാന്‍സര്‍ ബാധിച്ചിട്ടില്ലാത്ത ഏതൊരു പൗരനും ഈ പദ്ധതിയില്‍ അംഗമാകാം.
അപേക്ഷാഫോറം ആര്‍.സി.സി.യില്‍ നിന്ന് നേരിട്ടോ തപാലിലോ ലഭ്യമാണ്.
- അപേക്ഷാഫോറം ഇവിടെ ക്ലിക്ക് ചെയ്തും ഡൌണ്‍ലോഡ് ചെയ്തെടുക്കാം.
- ഈ പദ്ധതിയെകുറിച്ച് കൂടുതല്‍ അറിയാന്‍ ലഘുലേഖ (brochure) ഇവിടെ ഡൌണ്‍ലോഡ് ചെയ്തെടുക്കാം.
അംഗത്വഫീസ് ആര്‍.സി.സി. കാഷ് കൗണ്ടറില്‍ എല്ലാ പ്രവൃത്തി ദിവസങ്ങളിലും 3.30 പി.എം.വരെ പണമായി അടച്ച് അംഗമാകാം. കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ് അക്കൗണ്ട്, റീജ്യണല്‍ കാന്‍സര്‍ സെന്റര്‍, തിരുവനന്തപുരം എന്ന പേരില്‍ ഡി.ഡി.യോ, ചെക്കോ സഹിതം ഡയറക്ടര്‍, റീജ്യണല്‍ കാന്‍സര്‍ സെന്റര്‍, മെഡിക്കല്‍ കോളേജ് പി.ഒ. തിരുവനന്തപുരം-11 എന്ന വിലാസത്തില്‍ തപാലിലും അപേക്ഷ സമര്‍പ്പിക്കാം.
ഇതില്‍ ചേര്‍ക്കുന്നതിന് ഏജന്‍റ്മാരോ ഇടനിലക്കാരോ ഇല്ല.
0471-2522324, 2522288 എന്നീ ആര്‍.സി.സി. യിലെ ഫോണ്‍നമ്പരില്‍ വിശദാംശങ്ങള്‍ കിട്ടും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെയോ അല്ലെങ്കില്‍ ഇവിടെയോ ക്ലിക്ക് ചെയ്യുക
കാന്‍സര്‍ ലക്ഷണങ്ങള്‍
ഉണങ്ങാത്ത മുറിവുകള്‍, പ്രത്യേകിച്ച് വായില്‍, ശരീരത്തിലുണ്ടാകുന്ന മുഴകളും തടിപ്പും പ്രത്യേകിച്ച് സ്ത്രീകളുടെ സ്തനങ്ങളില്‍ അസാധാരണവും ആവര്‍ത്തിച്ചുള്ളതുമായ രക്തസ്രാവം, ആഹാരമിറക്കാനുള്ള പ്രയാസം, വയറുകടി ഇല്ലാത്തപ്പോഴുണ്ടാകുന്ന വയറുവേദന, തുടര്‍ച്ചയായ ശബ്ദമടപ്പും ചുമയും എന്നിവയാണ് കാന്‍സറിന്‍റെ സൂചനകള്‍ ആയേക്കാം.
കാന്‍സര്‍ എങ്ങനെ തടയാം
500ഗ്രാം മുതല്‍ 800ഗ്രാം വരെ പച്ചക്കറികളും പഴങ്ങളും ദിനംപ്രതി ഉപയോഗിക്കുക, ഉയര്‍ന്ന തോതില്‍ ആന്‍റിഓക്‌സിഡന്‍റ് അടങ്ങിയിട്ടുള്ള ചീര, കാബേജ്, കാരറ്റ്, കോളിഫ്‌ളവര്‍, മുളക്, തക്കാളി, മത്തന്‍, മധുരക്കിഴങ്ങ്, ഗ്രീന്‍പീസ്, നാരങ്ങ, വെളുത്തുള്ളി തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയം ചെയ്താല്‍ കാന്‍സര്‍ രോഗംവരാതെ ശരീരത്തെ സംരക്ഷിക്കാമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാന്‍സറിനെ പ്രതിരോധിക്കുന്ന ബീറ്റാകരോട്ടിന്‍ കൂടിയതോതില്‍ മേല്‍പ്പറഞ്ഞ പച്ചക്കറികളില്‍ ഉണ്ട്. കൂണ്‍, പപ്പായ, നെല്ലിക്ക, അവക്കാഡൊ, മുള്ളുള്ള ആത്തച്ചക്ക തുടങ്ങിയവയും കാന്‍സറിനെ പ്രതിരോധിക്കും. നിറമുള്ള പച്ചക്കറികളും പഴങ്ങളും കൂടുതലായി കഴിക്കണം.
കൊഴുപ്പേറിയ ഭക്ഷണം ഒഴിവാക്കണം. മത്സ്യവും ഇറച്ചിക്കോഴിയും ഉപയോഗിക്കാം. മറ്റ് ഇറച്ചികള്‍ കുറയ്ക്കണം. കരിഞ്ഞ ഭക്ഷണം ഒഴിവാക്കണം. സ്തനങ്ങള്‍ പതിവായി സ്വയം പരിശോധിക്കണം. തടിപ്പോ മുഴയോ വേദനയോ തോന്നുന്നുവെങ്കില്‍ മാമോഗ്രാഫി ചെയ്യണം. 30 വയസ്സിന് മുകളില്‍ പ്രായമുള്ള വിവാഹിതരായ എല്ലാ സ്ത്രീകളും പാപ്‌സ്മിയര്‍ പരിശോധന നടത്തണം. അല്ലെങ്കില്‍ ഹ്യുമന്‍ പാപിലോമാ വൈറസ് ഡി.എന്‍.എ. ടെസ്‌റ്റോ, ലിക്യുഡ് ബേസ്ഡ് സൈറ്റോളജി (എല്‍.ബി.സി.) ടെസ്‌റ്റോ നിര്‍ബന്ധമായും നടത്തണം. പുകവലി ഉപേക്ഷിക്കണം. പുകയിലയും മദ്യവും ഒഴിവാക്കണം. പതിവായി വ്യായാമം ചെയ്യണം.
പാവപെട്ട കാന്‍സര്‍ രോഗികളെയും, അവരുടെ കുടുംബാംഗങ്ങളേയും സാമൂഹ്യമായും, വൈകാരികമായും, സാമ്പത്തികമായും സഹായിക്കുന്ന 'ആശ്രയ' - എന്ന സംഘടനയെ കുറിച്ച് ഇവിടെ വായിക്കാം.
Tuesday, July 9, 2013
uppu thinnavar enthaayaalum kurachu vellam kudikkum.
This post is in munglish.
Enthaayi... oru SukumaranNair (NSS) vichaarichittu nadakkaathathu mattoru Sreedharan Nairum, Saritha Nairum, SaluMenon num koodi angu oppicheduthu.
Enthu parayaana! Ee vaka silly silly kaaryangalude pinnaale poyi aappilaakaan kore Congress nethaakkal maathram. Allaa... vere ethenkilum political party yile nethakkal ee 'sarithorja' problem thil avarude peru kodutho? Illallo.... appo athaanu.
Ok ok. Enthaayaalum.... uppu thinnavar kurachu vellam kudikkum.
Saturday, July 6, 2013
K.S.R.T.C - who will save our Kerala's own travel aid?
നിലമ്പൂര്‍: കെ.എസ്.ആര്‍.ടി.സിയുടെ നിലമ്പൂര്‍ ഡിപ്പോയിലെ സര്‍വീസുകള്‍ താളംതെറ്റുന്നു. തൊഴിലാളി യൂണിയനുകള്‍ തമ്മിലുള്ള വടംവലിയാണ് ഷെഡ്യൂളുകള്‍ കൂട്ടത്തോടെ കാന്‍സല്‍ ചെയ്യാന്‍ ഇടയാക്കുന്നത്. ഇന്നലെ മാത്രം ഏറ്റവുംകൂടുതല്‍ കളക്ഷനുള്ള കോഴിക്കോട്- വഴിക്കടവ് ടി.ടി. സര്‍വീസുകളാണ് റദ്ദാക്കിയത്.
നിലവില്‍ സി.ഐ.ടി.യു യൂണിയന്‍ സമരത്തിലാണ്. ഐ.എന്‍.ടി.യു.സി യൂണിയനിലെ തൊഴിലാളികള്‍ സമരത്തിലുള്ള തൊഴിലാളികളുടെ സര്‍വീസുകള്‍ ഏറ്റെടുക്കാന്‍ തയ്യാറായില്ല. പലരും ലീവെടുത്തിട്ടുമില്ല. എന്നാല്‍ സര്‍വീസ് നടത്താനും തയ്യാറായില്ല.
രണ്ട് യൂണിയനില്‍പ്പെട്ടവര്‍ തമ്മില്‍ ഇക്കാര്യത്തില്‍ ഡിപ്പോയില്‍ വാക്ക്‌പോരും നടന്നു. മുതിര്‍ന്ന ഉദ്യോഗസ്ഥരാകട്ടെ പ്രശ്‌നത്തില്‍ ഇടപെടാതെ പരസ്യമായി രാഷ്ട്രീയം കളിക്കുന്നതായും ആക്ഷേപമുണ്ട്.
ഒരു മാസത്തിനുള്ളില്‍ ലാഭകരമായ നൂറോളം സര്‍വീസുകളാണ് റദ്ദാക്കിയത്. കണ്ടക്ടര്‍മാരുടെ കുറവ് അനുഭവപ്പെടുന്നുണ്ടെങ്കിലും പകരം ആളുകളെ നിയമിക്കാന്‍ മാനേജ്‌മെന്റ് തയ്യാറാകുന്നില്ല. പലപ്പോഴും കണ്ടക്ടര്‍മാരുടെ കുറവുപറഞ്ഞാണ് സര്‍വീസുകള്‍ റദ്ദാക്കുന്നത്.
അതേസമയം കോഴിക്കോട്- വഴിക്കടവ് പാതയിലോടുന്ന സ്വകാര്യബസ്സുകളെ സഹായിക്കാനാണ് അടിക്കടി സര്‍വീസുകള്‍ റദ്ദാക്കുന്നതെന്ന് നേരത്തെ തന്നെ ആക്ഷേപമുണ്ടായിരുന്നു.
Source: Mathrubhumi
Thursday, June 20, 2013
ഗുല്‍മെഹക്: കണ്ണീര്‍ക്കടലിന്‍ നടുവിലൊരു പാക്കിസ്ഥാനി പെണ്‍കുട്ടി
My this blog post is copy of the said blog post of Ms.Nisha Jebi, who is now working in Manoram News.
I'm re-posting this blog through my blog only because it touched me. For a moment, I thought about Pakistan, the People living there, the massacres happening there, the non-peace atmosphere.... etc.
Monday, June 17, 2013
പപ്പായ ഇലകൊണ്ട് മൂടിയ ചില നഗ്നസത്യങ്ങള്‍!

എന്തിനധികം പറയണം, ഇപ്പോള്‍ ഫേയ്‌സ്ബുക്ക് ഉള്‍പ്പടെയുള്ള സോഷ്യല്‍മീഡിയകളില്‍ പപ്പായയിലയാണ് താരം. എവിടെത്തിരിഞ്ഞാലും 'പപ്പായ ഗുണങ്ങള്‍' മാത്രമേ കേള്‍ക്കാനും വായിക്കാനും ഉള്ളൂ എന്നായിട്ടുണ്ട്.
'ഡെങ്കിയും പപ്പായയും - ഏറുന്ന ആകാംക്ഷ ' - എന്ന തലക്കെട്ടില്‍ ശ്രീ.ജോസഫ് ആന്‍റണി എഴുതി മാതൃഭൂമി ദിനപത്രം 15-ജൂണ്‍-2013ന് പ്രസിദ്ധീകരിച്ച ലേഖനം ഞാന്‍ വായിച്ചിരുന്നു. അതില്‍ കാര്യങ്ങള്‍ വലിയ അതിശയോക്തിയില്ലാതെ, ഒരുവിധം വസ്തുനിഷ്ഠമായി പ്രതിപാദിച്ചിരിക്കുന്നു എന്ന് തോന്നി.
അതിനുശേഷമാണ്, ഡോ.ദീപു സദാശിവന്‍ (Asst. Surgeon, Kerala State Health Services) 17-ജൂണ്‍-2013ല്‍ അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് വാളില്‍ പോസ്റ്റ് ചെയ്ത ഈ പോസ്റ്റ് ഞാന്‍ വായിക്കാനിടയായത്.
"ഇത്രയും അബദ്ധ ജടിലവും വസ്തുതാ വിരുദ്ധം ആയതും ആയ ഒരു വാര്‍ത്ത കേരളത്തില്‍ ഏറ്റവും പ്രചാരമുള്ള എന്ന് അവകാശപ്പെടുന്ന പത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത് (ലേഖകന്റെ പേര് വെക്കാതെ ) കണ്ടപ്പോള്‍ തുടര്‍ച്ച ആയി ചിലത് പറയണം എന്ന് തോന്നി. തുടര്‍ന്ന്കണ്ട മാത്രുഭുമിയിലെ ലേഖനം നന്നായിട്ടുണ്ട്, അതിലും ചില പിശകുകള്‍ ഉണ്ടെങ്കിലും ആ ലേഖനം മുന്‍വിധികള്‍ ഒന്നും ഇല്ലാതെ എഴുതിയതാണെന്ന് തോന്നി."- എന്നാണ് ഡോ.ദീപു സദാശിവന്‍ തന്‍റെ പോസ്റ്റില്‍ പറയുന്നത്.
കൂടാതെ, അദ്ദേഹത്തിന്‍റെതന്നെ മറ്റൊരു ഫേസ്ബുക്ക് പോസ്റ്റും 'പപ്പായ ഇല ജ്യൂസ് റെഡി - ദേ Dengue ഔട്ട് ...' എന്ന പേരില്‍ വായിക്കുകയുണ്ടായി.
അലോപ്പതിയാണ് എല്ലാം എന്നും, അതിനപ്പുറം യാതൊരു ചികിത്സാവിധികളില്ലെന്നും എനിക്കഭിപ്രായമില്ല. എങ്കിലും, വെറും 'ധാരണ'കളുടെപുറത്ത് മാത്രം നടത്താവുന്ന ഒന്നല്ല രോഗചികിത്സ എന്ന അഭിപ്രായമുള്ളതുകൊണ്ട്; അതുകൊണ്ട് മാത്രം, പ്രിയവായനക്കാര്‍ക്കായി എന്‍റെ ഈ ബ്ലോഗ് പോസ്റ്റ് ഞാന്‍ സമര്‍പ്പിക്കുന്നു.
Wednesday, March 20, 2013
ദൈവം ഒരു നാടിന്‍റെ പ്രാര്‍ത്ഥന കേട്ടു. കരുവന്നൂരിന്‍റെ സ്വീകരണം ഏറ്റുവാങ്ങി സ്റ്റാന്‍ലി വിന്‍സന്‍റ്
സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ ഒരു വര്‍ഷത്തിലധികം കാലം ബന്ദിയാക്കി2013 മാര്‍ച്ച് 8ന് മോചിപ്പിക്കപ്പെട്ട കരുവന്നൂര്‍ സ്വദേശി മംഗലന്‍ വീട്ടില്‍ വിന്‍സന്‍റ് സ്റ്റാന്‍ലിക്ക് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ വച്ച് വരവേല്‍പ്പ് നല്‍കി. ഇന്ന് (20-3-2013ന്) രാവിലെ 6:20ന് പള്ളി മുറ്റത്തു നിന്നും സ്വീകരിച്ച് ദേവാലയത്തിലേക്ക് ആനയിക്കുകയും തുടര്‍ന്ന് കൃതജ്ഞാതാ ബലി അര്‍പ്പിക്കുകയും ചെയ്‌തു.
തുടര്‍ന്ന് നടന്ന സ്വീകരണ സമ്മേളനത്തില്‍ ഇരിങ്ങാലക്കുട രൂപത പ്രഥമ മെത്രാന്‍ ബിഷപ്പ് മാര്‍ ജെയിംസ് പഴയാറ്റില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തി.
സ്റ്റാന്‍ലി വിന്‍സന്‍റ് തന്‍റെ ബന്ദിജീവിതത്തില്‍ നേരിടേണ്ടിവന്ന അനുഭവങ്ങള്‍ പങ്കുവയ്‌ക്കുകയും, പ്രാര്‍ത്ഥനാ നിര്‍ഭരമായി എല്ലാവരോടും തന്‍റെ നന്ദി അറിയിക്കുകയും ചെയ്‌തു.
സ്റ്റാന്‍ലിയുടെ മാതാവ് ശ്രീമതി റോസി വിന്‍സന്‍റ് കടപ്പാടുകള്‍ക്ക് നന്ദി പറഞ്ഞു. ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഫാ.ജോണ്‍സണ്‍ മാനാടന്‍, കണ്‍വീനര്‍ ജോസഫ് തെക്കൂടന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സ്റ്റാന്‍ലി എല്ലാവര്‍ക്കും മധുര പലഹാരം വിതരണം ചെയ്‌തു.
മലയാളികളടക്കം 22 പേര്‍ ജോലിക്കാരായുണ്ടായിരുന്ന എം.ടി റോയല്‍ ഗ്രേസ് എന്ന കപ്പല്‍ 2012 മാര്‍ച്ച് 2ന് നൈജീരിയയിലേക്കുള്ള യാത്രാ മദ്ധ്യേ സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചുകയായിരുന്നു. ഒരുവര്‍ഷത്തിലേറെയായി ഇവര്‍ സോമാലിയന്‍ കടല്‍ക്കൊള്ളക്കാരുടെ പിടിയിലായിരുന്ന ഇവരുടെ സത്വരമോചനത്തിനായി പള്ളിയിലും, ഇടവകയിലെ എല്ലാ വീടുകളിലും 'ബന്ദികളുടെ മോചന'ത്തിനായുള്ള പ്രത്യേകപ്രാര്‍ഥന നടത്തിയിരുന്നു. കരുവന്നൂര്‍ ഇടവകയില്‍ പള്ളി വികാരി റവ.ഫാ.ജോണ്‍സണ്‍ മാനാടന്‍ ചെയര്‍മാനായും, ശ്രീ.ജോസഫ് തെക്കൂടന്‍ കണ്‍വീനറായും ഒരു 'ആക്ഷന്‍ കൌണ്‍സില്‍' രൂപീകരിച്ച് നിരാഹാരം, കളക്ട്രേറ്റ് റാലി തുടങ്ങിയ വിവിധങ്ങളായ സമരപരിപാടികളും ആവിഷ്കരിച്ചു നടപ്പിലാക്കിയിരുന്നു. ബന്ദികളുടെ കുടുംബങ്ങളോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കഴിഞ്ഞ ഫെബ്രുവരി 18ന് സീറോ മലബാര്‍ സഭാ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പിതാവ് സ്റ്റാന്‍ലിയുടേയും , ഡിബിന്റേയും, വീടുകള്‍ സന്ദര്‍ശിച്ചിരുന്നു.
സ്വന്തം വീട്ടുകാരുടെയും നാടിന്‍റെ മുഴുവന്റെയും ഉള്ളുരുകിയ പ്രാത്ഥനയുടെഫലമായി സ്റ്റാന്‍ലി തിരിച്ചുവന്നതിലുള്ള ആഹ്ലാദം എല്ലാവരുടെയും മുഖത്ത് പ്രതിഫലിക്കുന്നു. എല്ലാവരും ദൈവത്തിന് നന്ദി പറയുന്നു.
(സ്റ്റാന്‍ലി വിന്‍സന്‍റ്-ന് പള്ളിയില്‍വച്ച് നല്‍കപ്പെട്ട സ്വീകരണത്തിന്‍റെ വിഡിയോ)
(സ്റ്റാന്‍ലി വിന്‍സന്‍റ് പറയുന്നു...)
(നിറഞ്ഞനന്ദിയോടെ, പ്രാര്‍ത്ഥനയോടെ... സ്റ്റാന്‍ലി വിന്‍സന്‍റ്-ന്‍റെ അമ്മ ശ്രീമതി റോസി വിന്‍സന്‍റ്)
(വാര്‍ത്ത, ഫോട്ടോ, വിഡിയോ എന്നിവയ്ക്ക് കടപ്പാട്: irinjalakuda.com
Tuesday, March 19, 2013
ഒരു നാടിന്‍റെ പ്രാര്‍ത്ഥനയുടെ ഫലം; മോചിപ്പിക്കപ്പെട്ട നാവികര്‍ നാട്ടില്‍ തിരിച്ചെത്തി; ദൈവത്തിനു നന്ദി.
സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ വിട്ടയച്ച ‘റോയല്‍ ഗ്രേസ്’ കപ്പലിലെ ജീവനക്കാരായ ഇരിങ്ങാലക്കുട കരുവന്നൂര്‍ തേലപ്പിള്ളി മംഗലന്‍ വിന്‍സന്‍റിന്‍റ മകന്‍ സ്റ്റാന്‍ലി (22), ഇരിങ്ങാലക്കുട മാപ്രാണം ചര്‍ച്ച് റോഡിലെ അരങ്ങത്ത് പറമ്പില്‍ ഡേവിസിന്‍റ മകന്‍ ഡിബിന്‍ (22), കൊല്ലം ചടയമംഗലം ‘മോനിഷാലയ’ത്തില്‍ മോഹനന്‍ പിള്ളയുടെ മകന്‍ മനേഷ് (22), തിരുവനന്തപുരം ജില്ലയിലെ മലയം ‘അഞ്ജന’ത്തില്‍ വിജയകുമാറിന്‍റ മകന്‍ അര്‍ജുന്‍ (21), പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം പനമണ്ണ അമ്പലവട്ടം കൊട്ടേക്കാട്ടുമ്മല്‍ ചന്ദ്രന്‍റ മകന്‍ കെ.സി. മിഥുന്‍ (24) എന്നിവരാണ് കപ്പലിലെ മലയാളി ജീവനക്കാര്‍. 2012 മാര്‍ച്ച് രണ്ടിനാണ് ഇവരുടെ കപ്പല്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുക്കുന്നത്. അതോടെ അവരുടെ ദുരിതദിനങ്ങള്‍ തുടങ്ങുകയായിരുന്നു.
മാര്‍ച്ച് 19, ചൊവ്വാഴ്‌ച 2.30ന് തിരുവന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ 5 മലയാളികളെ സ്വീകരിക്കാന്‍ മാതാപിതാക്കളും, ബന്ധുക്കളും, സുഹൃത്തുക്കളും, ജനപ്രതിനിധികളും, വന്‍ മാധ്യമപടയും അടക്കം നിരവധി പേര്‍ എത്തിച്ചേര്‍ന്നിരുന്നു. ഇരിങ്ങാലക്കുട എം.എല്‍.എ. അഡ്വ.തോമസ് ഉണ്ണിയാടന്‍ പൂച്ചെണ്ടുമായി ഇവരെ സ്വീകരിച്ചു.
ഒരു കൊല്ലത്തോളം അനുഭവിച്ച പീഡനങ്ങള്‍ നരകത്തേക്കാള്‍ ഭയാനകമായിരുന്നുവെന്ന് മോചിതരായവര്‍. സ്വന്തം നാടും, വീട്ടുകാരേയും വീണ്ടും കാണാനാകുമെന്ന് സ്വപ്‌നത്തില്‍ പോസും ചിന്തിച്ചിരുന്നില്ലെന്ന് ഇവര്‍ പറയുന്നു. കപ്പലിലെ ഇരുളടഞ്ഞ മുറി. പേടിപ്പെടുത്തുന്ന നോട്ടവും കൈയില്‍ ആയുധങ്ങളുമേന്തി ചുറ്റും വളഞ്ഞുനില്‍ക്കുന്ന കടല്‍കൊള്ളക്കാര്‍. ശ്വാസംവിടാനാവാതെ ബന്ദികളായ ഞങ്ങളും. വിശപ്പിന്റെ കാര്യം പറഞ്ഞാല്‍ ശവം തിന്നാല്‍ മതിയെന്ന് ഭീഷണി. പിന്നെ തോക്കുകൊണ്ട് ചുമലില്‍ ഇടിക്കും. അല്ലെങ്കില്‍ തടിയോ മറ്റേതെങ്കിലും ഉപകരണമോ കൊണ്ട് ശരീരത്തില്‍ അതിക്രൂരമായി മര്‍ദിക്കും. കൊള്ളക്കാര്‍ ഉപദ്രവിച്ച പാടുകള്‍ കാണിച്ചപ്പോള്‍ സ്വീകരിക്കാനെത്തിയ അച്ഛനും അമ്മയും ബന്ധുക്കളും സുഹൃത്തുക്കളും വിതുമ്പി. മക്കളേ നിങ്ങള്‍ ഇത്രയ്ക്ക് വേദന സഹിച്ചത് ഞങ്ങള്‍ക്കറിയില്ലായിരുന്നു. അമ്മമാര്‍ പൊട്ടിക്കരഞ്ഞു…. സൊമാലിയയിലെ കടല്‍കൊള്ളക്കാര്‍ തടവിലാക്കിയ 17 മറ്റ് ഇന്ത്യാക്കാരൊടൊപ്പം അകപ്പെട്ട ഇരിങ്ങാലക്കുട കരുവന്നൂര്‍-മാപ്രാണം സ്വദേശികളായ സ്റ്റാന്‍ലി വിന്‍സെന്‍റ്, ഡിബിന്‍ ഡേവിസ് എന്നിവരാണ് തങ്ങളുടെ തടങ്കല്‍ ജീവിതത്തിന്റെ ഭീകരാത്മകമായ ദുരിതങ്ങള്‍ വീട്ടുകാരുടെയും നാട്ടുകാരുടെയും മുന്നില്‍ തുറന്നത്.
ജീവന്‍ നിലനിര്‍ത്താന്‍ മാത്രം വല്ലപ്പോഴും ഇത്തിരി ഭക്ഷണം തരുമായിരുന്നു. അപൂര്‍വ്വമായി കിട്ടുന്ന ഭക്ഷണവും, വെള്ളവും ആര്‍ത്തിയോടെയായിരുന്നു തങ്ങള്‍ കഴിച്ചിരുന്നത്. തങ്ങളുടെ കൂടെയുണ്ടായിരുന്ന 'സണ്‍ഡെ' എന്നു പേരുള്ള നൈജീരിയക്കാരന്‍ ഹൃദ്‌രോഗം മൂലം കപ്പലില്‍ വച്ചു മരണപ്പെടുകയും, എന്നെങ്കിലുമൊരിക്കല്‍ ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കുന്നതിനായി ഇയാളുടെ മൃതദേഹം ഫ്രീസറില്‍ സൂക്ഷിക്കുകയും ചെയ്‌തു. എന്നാല്‍ കൊള്ളക്കാര്‍ സണ്‍ഡെയുടെ മൃതദേഹം വെട്ടിനുറുക്കി ഭക്ഷണത്തോടൊപ്പം ബന്ധികളാക്കിയ തങ്ങളോട് കഴിക്കാന്‍ നിര്‍ബന്ധിക്കുകയും വിസമ്മതിച്ചപ്പോള്‍ അതി ക്രൂരമായി പീഡിപ്പിക്കുകയും ചെയ്‌തതായി തിരിച്ചെത്തിയ മലയാളി നാവികര്‍ പറഞ്ഞു. നിരന്തരമായ ശാരീരിക മാനസിക പീഡനങ്ങള്‍ സഹിക്കാവുന്നതിലപ്പുറമായിരുന്നു. പല ദിവസങ്ങളിലും ഭക്ഷണം തന്നിരുന്നില്ല. കെട്ടിയിട്ട് മര്‍ദ്ധിക്കുമ്പോള്‍ വേദന കൊണ്ട് പുളയുന്ന സമയത്ത് വീട്ടുകാരെ ഫോണില്‍ വിളിച്ച് നിലവിളി കേള്‍പ്പിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു. പിന്നെ പീഡനവും, കണ്ണീരും, ഭയവും മാത്രം. എന്നാല്‍ തങ്ങള്‍ക്ക് ലഭിച്ചിരുന്നത് ഇന്ത്യന്‍ ഭക്ഷണമായിരുന്നു. ഇത് കൊള്ളക്കാര്‍ക്ക് എങ്ങിനെ ലഭിച്ചുവെന്ന് അതിശയപ്പെട്ടിരുന്നുവെന്ന് നാവികര്‍ പറഞ്ഞു.
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്നുള്ള ദൃശ്യങ്ങള്‍
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്നുള്ള ദൃശ്യങ്ങള്‍
(വാര്‍ത്ത, ഫോട്ടോ, വിഡിയോ എന്നിവയ്ക്ക് കടപ്പാട്: irinjalakuda.com, irinjalakudaonline.com
Thursday, March 7, 2013
'കമ്പോള രാജ്'-നെ നേരിടാന്‍ 'ഭക്ഷ്യ ആരോഗ്യ സ്വരാജ്'













ഈ ലേഖനത്തിന്റെ ഒറിജിനല്‍ മാറ്റര്‍ ശ്രീ.സണ്ണി പൈക്കട 'മറുനാടന്‍ മലയാളി' എന്ന ഓണ്‍ലൈന്‍ പത്രത്തില്‍ നിന്നും അതേപടി എടുത്തിട്ടുള്ളതാണ്. ഈ ലേഖനം 'മറുനാടന്‍ മലയാളി'-യില്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.
ഈ ലേഖനത്തിന്റെ പ്രസക്തി വിളിച്ചോതുന്നതും, ഇതോടൊപ്പം ചേര്‍ത്തു വായിക്കാവുന്നതുമായ മറ്റൊരു വാര്‍ത്ത ഇതാ:
ഇടനിലക്കാരുടെ സമ്മര്‍ദം; പച്ചക്കറി വില ഉയരുന്നു!









