Showing posts with label Somalia. Show all posts
Showing posts with label Somalia. Show all posts

Monday, February 18, 2013

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പിതാവ് കപ്പല്‍ ബന്ദികളുടെ ഭവനങ്ങള്‍ സന്ദര്‍ശിച്ചു.





സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ ഇന്ത്യന്‍ നാവികരില്‍, ഇരിങ്ങാലക്കുട രൂപതാംഗങ്ങളായ കരുവന്നൂര്‍ സ്വദേശി മംഗലന്‍ വിന്‍സന്‍റ് മകന്‍ സ്റ്റാന്‍ലി വിന്‍സന്‍റ്‌, മാപ്രാണം സ്വദേശി എരങ്ങത്തുപറമ്പില്‍ ഡേവീസ് മകന്‍ ഡിബിന്‍ ഡേവീസ്‌ എന്നിവരുടെ വീടുകളില്‍ 
18-2-2013-ല്‍ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്‌ബിഷപ്പ്‌ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ്‌ ആലഞ്ചേരി സ്വാന്ത്വനസന്ദര്‍ശനം നടത്തി.


(വീഡിയോ റിപ്പോര്‍ട്ട് ഈ വാര്‍ത്തയുടെ അവസാനം ചേര്‍ത്തിട്ടുണ്ട്)



നൈജീരിയയിലേക്കുള്ള യാത്രാമധ്യേ എം. ടി. റോയല്‍ ഗ്രേസ്‌ എന്ന എണ്ണടാങ്കര്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയത്‌.. കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ 2-നാണ്‌.
എന്നാല്‍ ഈ വാര്‍ത്ത പുറംലോകം അറിയുന്നത് മാര്‍ച്ച്‌ 18ന്‌ ഒരു മലയാള പത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷനിലൂടെയാണ്.  കപ്പലില്‍ തടവിലാക്കപ്പെട്ടിരിക്കുന്ന ആകെ 22 പേരില്‍ 17 ഇന്ത്യക്കാരും അതില്‍ 5 പേര്‍ കേരളീയരുമാണ്.  സ്റ്റാന്‍ലി വിന്‍സന്‍റ്‌, ഡിബിന്‍ ഡേവീസ്‌ എന്നിവരെ കൂടാതെ കേരളത്തില്‍ നിന്നു തന്നെയുള്ള തിരുവനന്തപുരം സ്വദേശി അര്‍ജുന്‍, കൊല്ലം സ്വദേശി മനീഷ്‌, ഒറ്റപ്പാലം സ്വദേശി മിഥുന്‍ എന്നിവരാണ് ബന്ദികളില്‍ മലയാളികള്‍.

ഏകദേശം ഒരു വര്‍ഷക്കാലമായിട്ടും കപ്പലിലുള്ള 17 ഇന്ത്യന്‍ പൌരന്മാരായ നാവികരെ വിട്ടുകിട്ടാനുള്ള നയതന്ത്രനീക്കങ്ങള്‍ ഇനിയും സഫലമാകാത്തതില്‍ കര്‍ദ്ദിനാള്‍ തന്‍റെ അതിയായ ഉത്‌കണ്‌ഠ രേഖപ്പെടുത്തി. നാവികരെ വിട്ടുകിട്ടാനുള്ള ശ്രമങ്ങളില്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന്‌ അദ്ദേഹം അറിയിച്ചു.

മാര്‍ ആലഞ്ചേരി സ്റ്റാലിന്‍ വിന്‍സന്‍റ് -ന്‍റെ കുടുംബാംഗങ്ങളോടൊപ്പം

































കപ്പലില്‍ തടവുകാരാക്കപ്പെട്ടിരിക്കുന്നവരോടും, അവരുടെ കുടുംബാംഗങ്ങളോടുമുള്ള തന്‍റെ പ്രാര്‍ത്ഥനാനിര്‍ഭരമായ പിന്തുണ കര്‍ദ്ദിനാള്‍ പങ്കുവെച്ചു. കൂടാതെ, എല്ലാ ബന്ദികളോടും, കുടുംബാംഗങ്ങളോടും, പ്രത്യേകിച്ച് കേരളത്തില്‍നിന്നുള്ളവരോട് ഐക്യദാര്‍ഢ്യവും അദ്ദേഹം പ്രഖ്യാപിച്ചു. നാളിതുവരെ ഇരിങ്ങാലക്കുട രൂപതയും, നഗരസഭാ കൌണ്‍സിലും, ഇടവകകളും നടത്തിയ സംസ്ഥാന-ദേശീയ പ്രക്ഷോഭപരിപാടികളെക്കുറിച്ചും, ശ്രമങ്ങളെക്കുറിച്ചും കര്‍ദ്ദിനാള്‍ തിരുമേനി ചോദിച്ചറിഞ്ഞു.



ബന്ധികളാക്കപ്പെട്ട യുവാക്കളായ മാപ്രാണം എരങ്ങത്തുപറമ്പില്‍ ഡേവീസ് മകന്‍ ഡിബിന്‍ ഡേവീസ്, കരുവന്നൂര്‍ മംഗലന്‍ വിന്‍സന്‍റ് മകന്‍ സ്റ്റാന്‍ലി വിന്‍സന്‍റ്‌ എന്നിവരുടെ കുടുംബങ്ങളില്‍ ആസ്വാസവാക്കുകളുമായി കര്‍ദ്ദിനാളും ബിഷപ്പുമാരും എത്തിയത് വികാരനിര്‍ഭരമായ നിമിഷങ്ങളുടെ നേര്‍ക്കാഴ്ചയായി.

Saturday, October 6, 2012

എന്ത് പറയാനാ.... അവര്‍ക്ക് സമയമില്ലാത്രേ!!!



അവര്‍ക്ക് സമയമില്ലാത്രേ!!!
ആ 17 ഇന്ത്യന്‍ ജീവിതങ്ങള്‍ക്ക് 
ഇവിടെ ഒരു വിലയുമില്ലേ? 

        (എം.ടി. റോയല്‍ ഗ്രേസ്' എന്ന കപ്പല്‍ - ഒരു ഫയല്‍ ചിത്രം)

2012 മാര്‍ച്ച്‌ 2-)൦ തിയതിയാണ് ഷാര്‍ജ്ജയില്‍നിന്നും ആഫ്രിക്കയിലെ നൈജീരിയയിലേക്കുള്ള യാത്രയില്‍ 'M.T. ROYAL GRACE' എന്ന എണ്ണകപ്പല്‍ സോമാലിയന്‍ കടല്‍കൊള്ളക്കാര്‍ റാഞ്ചിയ വിവരം പുറംലോകം അറിയുന്നത്.  ആ കപ്പലില്‍ ആകെയുള്ള 22 പേരില്‍,  5 മലയാളികളടക്കം വിവിധസംസ്ഥാനക്കാരായ 17 ഇന്ത്യക്കാര്‍ ഉണ്ടെന്നാണ് ഇതുവരെ കിട്ടിയിട്ടുള്ള വിവരം.

ഇത്രനാളും കപ്പലുടമ മോചനദ്രവ്യവുമായി വരാത്തതായിരുന്നു ഒരു കുറവ്.  അവസാനം, കൊള്ളക്കാര്‍ ചോദിച്ച (15 കോടി) പണവുംകൊണ്ട് കപ്പലുടമ വന്നപ്പോള്‍; നമ്മുടെ സ്വന്തം ഉദ്ദ്യോഗസ്ഥരിലെ ചില ഡാഷ്മക്കളുടെ തരികിട!  നമ്മുടെ രാജ്യത്തിന്‍റെ പ്രതിനിധിയായി ഒരു പട്ടിപോലും ദുബായില്‍ ചെന്നില്ല എന്നാണ് പത്രവാര്‍ത്ത!!! അത്കൊണ്ടുതന്നെ ബന്ദികളുടെ മോചനത്തിനായുള്ള ചര്‍ച്ച നടന്നില്ല!  നമ്മുടെ രാജ്യത്തിന്‍റെ പ്രതിനിധിയുടെകൂടി സാന്നിധ്യത്തില്‍മാത്രമേ കപ്പല്‍കൊള്ളക്കാരുടെ മധ്യസ്ഥന്‍ (ആരാണാവോ!) ബന്ദികളുടെ മോചനത്തിനായി ചര്‍ച്ചചെയ്യുകയും, മോചനദ്രവ്യം സ്വീകരിക്കുകയും ചെയ്യുകയുള്ളൂത്രെ.   അത് പോകാതിരുന്ന ആ 'പട്ടി'കള്‍ക്ക് അറിയാന്‍മേലാഞ്ഞിട്ടല്ല, അവര്‍ ചെന്നില്ല; അത്രതന്നെ.  ആരുണ്ട് നിസ്സഹായരായ ആ ബന്ദികള്‍ക്ക് വേണ്ടി ചോദിക്കാന്‍?