അവര്‍ക്ക് സമയമില്ലാത്രേ!!!
ആ 17 ഇന്ത്യന്‍ ജീവിതങ്ങള്‍ക്ക്
ഇവിടെ ഒരു വിലയുമില്ലേ?
(എം.ടി. റോയല്‍ ഗ്രേസ്' എന്ന കപ്പല്‍ - ഒരു ഫയല്‍ ചിത്രം)
2012 മാര്‍ച്ച് 2-)൦ തിയതിയാണ് ഷാര്‍ജ്ജയില്‍നിന്നും ആഫ്രിക്കയിലെ നൈജീരിയയിലേക്കുള്ള യാത്രയില്‍ 'M.T. ROYAL GRACE' എന്ന എണ്ണകപ്പല്‍ സോമാലിയന്‍ കടല്‍കൊള്ളക്കാര്‍ റാഞ്ചിയ വിവരം പുറംലോകം അറിയുന്നത്. ആ കപ്പലില്‍ ആകെയുള്ള 22 പേരില്‍, 5 മലയാളികളടക്കം വിവിധസംസ്ഥാനക്കാരായ 17 ഇന്ത്യക്കാര്‍ ഉണ്ടെന്നാണ് ഇതുവരെ കിട്ടിയിട്ടുള്ള വിവരം.
ഇത്രനാളും കപ്പലുടമ മോചനദ്രവ്യവുമായി വരാത്തതായിരുന്നു ഒരു കുറവ്. അവസാനം, കൊള്ളക്കാര്‍ ചോദിച്ച (15 കോടി) പണവുംകൊണ്ട് കപ്പലുടമ വന്നപ്പോള്‍; നമ്മുടെ സ്വന്തം ഉദ്ദ്യോഗസ്ഥരിലെ ചില ഡാഷ്മക്കളുടെ തരികിട! നമ്മുടെ രാജ്യത്തിന്‍റെ പ്രതിനിധിയായി ഒരു പട്ടിപോലും ദുബായില്‍ ചെന്നില്ല എന്നാണ് പത്രവാര്‍ത്ത!!! അത്കൊണ്ടുതന്നെ ബന്ദികളുടെ മോചനത്തിനായുള്ള ചര്‍ച്ച നടന്നില്ല! നമ്മുടെ രാജ്യത്തിന്‍റെ പ്രതിനിധിയുടെകൂടി സാന്നിധ്യത്തില്‍മാത്രമേ കപ്പല്‍കൊള്ളക്കാരുടെ മധ്യസ്ഥന്‍ (ആരാണാവോ!) ബന്ദികളുടെ മോചനത്തിനായി ചര്‍ച്ചചെയ്യുകയും, മോചനദ്രവ്യം സ്വീകരിക്കുകയും ചെയ്യുകയുള്ളൂത്രെ. അത് പോകാതിരുന്ന ആ 'പട്ടി'കള്‍ക്ക് അറിയാന്‍മേലാഞ്ഞിട്ടല്ല, അവര്‍ ചെന്നില്ല; അത്രതന്നെ. ആരുണ്ട് നിസ്സഹായരായ ആ ബന്ദികള്‍ക്ക് വേണ്ടി ചോദിക്കാന്‍?