നിലമ്പൂര്‍: കെ.എസ്.ആര്‍.ടി.സിയുടെ നിലമ്പൂര്‍ ഡിപ്പോയിലെ സര്‍വീസുകള്‍ താളംതെറ്റുന്നു. തൊഴിലാളി യൂണിയനുകള്‍ തമ്മിലുള്ള വടംവലിയാണ് ഷെഡ്യൂളുകള്‍ കൂട്ടത്തോടെ കാന്‍സല്‍ ചെയ്യാന്‍ ഇടയാക്കുന്നത്. ഇന്നലെ മാത്രം ഏറ്റവുംകൂടുതല്‍ കളക്ഷനുള്ള കോഴിക്കോട്- വഴിക്കടവ് ടി.ടി. സര്‍വീസുകളാണ് റദ്ദാക്കിയത്.
നിലവില്‍ സി.ഐ.ടി.യു യൂണിയന്‍ സമരത്തിലാണ്. ഐ.എന്‍.ടി.യു.സി യൂണിയനിലെ തൊഴിലാളികള്‍ സമരത്തിലുള്ള തൊഴിലാളികളുടെ സര്‍വീസുകള്‍ ഏറ്റെടുക്കാന്‍ തയ്യാറായില്ല. പലരും ലീവെടുത്തിട്ടുമില്ല. എന്നാല്‍ സര്‍വീസ് നടത്താനും തയ്യാറായില്ല.
രണ്ട് യൂണിയനില്‍പ്പെട്ടവര്‍ തമ്മില്‍ ഇക്കാര്യത്തില്‍ ഡിപ്പോയില്‍ വാക്ക്‌പോരും നടന്നു. മുതിര്‍ന്ന ഉദ്യോഗസ്ഥരാകട്ടെ പ്രശ്‌നത്തില്‍ ഇടപെടാതെ പരസ്യമായി രാഷ്ട്രീയം കളിക്കുന്നതായും ആക്ഷേപമുണ്ട്.
ഒരു മാസത്തിനുള്ളില്‍ ലാഭകരമായ നൂറോളം സര്‍വീസുകളാണ് റദ്ദാക്കിയത്. കണ്ടക്ടര്‍മാരുടെ കുറവ് അനുഭവപ്പെടുന്നുണ്ടെങ്കിലും പകരം ആളുകളെ നിയമിക്കാന്‍ മാനേജ്‌മെന്റ് തയ്യാറാകുന്നില്ല. പലപ്പോഴും കണ്ടക്ടര്‍മാരുടെ കുറവുപറഞ്ഞാണ് സര്‍വീസുകള്‍ റദ്ദാക്കുന്നത്.
അതേസമയം കോഴിക്കോട്- വഴിക്കടവ് പാതയിലോടുന്ന സ്വകാര്യബസ്സുകളെ സഹായിക്കാനാണ് അടിക്കടി സര്‍വീസുകള്‍ റദ്ദാക്കുന്നതെന്ന് നേരത്തെ തന്നെ ആക്ഷേപമുണ്ടായിരുന്നു.
Source: Mathrubhumi
No comments:
Post a Comment