എന്തിനധികം പറയണം, ഇപ്പോള്‍ ഫേയ്‌സ്ബുക്ക് ഉള്‍പ്പടെയുള്ള സോഷ്യല്‍മീഡിയകളില്‍ പപ്പായയിലയാണ് താരം. എവിടെത്തിരിഞ്ഞാലും 'പപ്പായ ഗുണങ്ങള്‍' മാത്രമേ കേള്‍ക്കാനും വായിക്കാനും ഉള്ളൂ എന്നായിട്ടുണ്ട്.
'ഡെങ്കിയും പപ്പായയും - ഏറുന്ന ആകാംക്ഷ ' - എന്ന തലക്കെട്ടില്‍ ശ്രീ.ജോസഫ് ആന്‍റണി എഴുതി മാതൃഭൂമി ദിനപത്രം 15-ജൂണ്‍-2013ന് പ്രസിദ്ധീകരിച്ച ലേഖനം ഞാന്‍ വായിച്ചിരുന്നു. അതില്‍ കാര്യങ്ങള്‍ വലിയ അതിശയോക്തിയില്ലാതെ, ഒരുവിധം വസ്തുനിഷ്ഠമായി പ്രതിപാദിച്ചിരിക്കുന്നു എന്ന് തോന്നി.
അതിനുശേഷമാണ്, ഡോ.ദീപു സദാശിവന്‍ (Asst. Surgeon, Kerala State Health Services) 17-ജൂണ്‍-2013ല്‍ അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് വാളില്‍ പോസ്റ്റ് ചെയ്ത ഈ പോസ്റ്റ് ഞാന്‍ വായിക്കാനിടയായത്.
"ഇത്രയും അബദ്ധ ജടിലവും വസ്തുതാ വിരുദ്ധം ആയതും ആയ ഒരു വാര്‍ത്ത കേരളത്തില്‍ ഏറ്റവും പ്രചാരമുള്ള എന്ന് അവകാശപ്പെടുന്ന പത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത് (ലേഖകന്റെ പേര് വെക്കാതെ ) കണ്ടപ്പോള്‍ തുടര്‍ച്ച ആയി ചിലത് പറയണം എന്ന് തോന്നി. തുടര്‍ന്ന്കണ്ട മാത്രുഭുമിയിലെ ലേഖനം നന്നായിട്ടുണ്ട്, അതിലും ചില പിശകുകള്‍ ഉണ്ടെങ്കിലും ആ ലേഖനം മുന്‍വിധികള്‍ ഒന്നും ഇല്ലാതെ എഴുതിയതാണെന്ന് തോന്നി."- എന്നാണ് ഡോ.ദീപു സദാശിവന്‍ തന്‍റെ പോസ്റ്റില്‍ പറയുന്നത്.
കൂടാതെ, അദ്ദേഹത്തിന്‍റെതന്നെ മറ്റൊരു ഫേസ്ബുക്ക് പോസ്റ്റും 'പപ്പായ ഇല ജ്യൂസ് റെഡി - ദേ Dengue ഔട്ട് ...' എന്ന പേരില്‍ വായിക്കുകയുണ്ടായി.
അലോപ്പതിയാണ് എല്ലാം എന്നും, അതിനപ്പുറം യാതൊരു ചികിത്സാവിധികളില്ലെന്നും എനിക്കഭിപ്രായമില്ല. എങ്കിലും, വെറും 'ധാരണ'കളുടെപുറത്ത് മാത്രം നടത്താവുന്ന ഒന്നല്ല രോഗചികിത്സ എന്ന അഭിപ്രായമുള്ളതുകൊണ്ട്; അതുകൊണ്ട് മാത്രം, പ്രിയവായനക്കാര്‍ക്കായി എന്‍റെ ഈ ബ്ലോഗ് പോസ്റ്റ് ഞാന്‍ സമര്‍പ്പിക്കുന്നു.
പിന്‍കുറിപ്പ്: രോഗപ്രതിരോധം ചികിത്സയേക്കാള്‍ പ്രധാനം
No comments:
Post a Comment