Saturday, June 22, 2013

Oh God, you are great! ദൈവമേ, അങ്ങ് വലിയവനാണ്‌!

ഏതു നിരീശ്വരവാദിയും വിളിച്ചു പോവും...എന്‍റെ ദൈവമേ എന്ന്! നിങ്ങള്‍ മുഴുവന്‍ കാണുക..സമ്മതിച്ചേ പറ്റൂ...ദൈവം വലിയവന്‍ തന്നെ!



View Larger Map 

സംഭവം നടക്കുന്നത് റൊമേനിയയിലെ,  ബെബേര എന്നൊരു ഗ്രാമത്തില്‍. അവിടെ അലീന എന്നൊരു രണ്ട് വയസ്സ്കാരി പെണ്‍കുട്ടി ഒരു കുഴല്‍കിണറിനുള്ളില്‍ വീണു.  കുഴല്‍കിണറിനുള്ളില്‍ ഏകദേശം 5 മീറ്റര്‍ ഉള്ളിലാണ് നിസ്സഹായയായി ആ പാവം കുട്ടി കിടക്കുന്നത്.

നീണ്ട 6 മണിക്കൂറുകള്‍ രക്ഷാപ്രവര്‍ത്തകര്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും ആ കുട്ടിയെ പുറത്തെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.

പെട്ടെന്ന് ഫോര്‍നിക എന്നു പേരുള്ള മെലിഞ്ഞ ഒരു പെണ്‍കുട്ടി അവളെ രക്ഷിക്കാനായി മുന്നോട്ടുവന്നു.  അവളുടെ ആദ്യശ്രമം വിഫലമായി. എങ്കിലും, ഉദ്യോഗജനകമായ തന്‍റെ രണ്ടാംശ്രമത്തില്‍ അവള്‍ വിജയിക്കുക തന്നെ ചെയ്തു!
രാജ്യം മുഴുവന്‍ ഉള്ളുരുകി പ്രാര്‍ഥിച്ചുകൊണ്ട് ഈ സംഭവം കാണുകയായിരുന്നു.

കൂടുതല്‍ പറയുന്നില്ല; നിങ്ങള്‍ തന്നെ അത് കണ്ട് നോക്കു.





Short translation of the clip:
In a Romanian village called Bebera, a  2 year baby girl Alina fell in to a tube well and stuck 5 meters inside the well.

They were spending 6hrs to rescue her, but the effort was ended without any result.

Suddenly the thin girl Fornica came forward to do this.  Her first attempt, was a failure because of difficulty in getting back the baby.   But in the second attempt she did it...!

The whole nation was watching this and praying for those.

Thursday, June 20, 2013

ഗുല്‍മെഹക്: കണ്ണീര്‍ക്കടലിന്‍ നടുവിലൊരു പാക്കിസ്ഥാനി പെണ്‍കുട്ടി

പാക്കിസ്ഥാനിലെ ക്രിസ്ത്യന്‍ മതന്യൂനപക്ഷങ്ങളുടെ അവസ്ഥയെക്കുറിച്ച് നിഷ ജെബിയുടെ ബ്ളോഗ് ഇവിടെ ഞാന്‍ പകര്‍ത്തുകയാണ്.
My this blog post is copy of the said blog post of Ms.Nisha Jebi, who is now working in Manoram News.
I'm re-posting this blog through my blog only because it touched me. For a moment, I thought about Pakistan, the People living there, the massacres happening there, the non-peace atmosphere.... etc.

Wednesday, June 19, 2013

ഒരു പുതിയ കാറും പിന്നെ കുറേ നൂലാമാലകളും!





കാര്‍ ഒന്ന് മാറ്റിയാലോ എന്നൊരു പൂതി...
സുഹൃത്തുക്കളോട്‌ അഭിപ്രായം ചോദിച്ചു… ഏതു കാര്‍ വാങ്ങണം...?








ഓരോരുത്തരും അവരവര്‍ ഉപയോഗിക്കുന്ന കാറുകളുടെ മഹത്വം വിളമ്പാന്‍ തുടങ്ങി. കൂടെ വേറെ കുറെ പൊങ്ങച്ചവും ...നടപ്പില്ല...




നെറ്റില്‍ ഒന്ന് പരതി ...അത്യാവശ്യം details ഒക്കെ എടുത്തു .


അവസാനം ഏതു വേണമെന്ന കാര്യത്തില്‍ തീരുമാനം ആയി.

 

വിളിച്ചു കാര്‍ കടയിലേക്ക് ...10 മിനിടിനുള്ളില്‍ വാനര പട എത്തി ...ഓടിച്ചു നോക്കാനുള്ള വണ്ടിയും കൊണ്ട് വന്നിടുണ്ട്. 


കാറിനെ കുറിച്ചുള്ള വിവരണങ്ങള്‍ തുടങ്ങി. ഞാന്‍ എല്ലാം അതീവ ശ്രദ്ധയോടെ കേട്ട് നിന്നു.



എല്ലാം മനസിലായില്ലേ മാഡം ...?
..
ഞാന്‍ പറഞ്ഞു ..."പിന്നെ എനിക്കെല്ലാം മനസിലായി".

ഇവന്മാര്‍ പറയുന്ന കാര്യങ്ങള്‍ മനസിലാക്കണമെങ്കില്‍ automobile engineering പോലും പോരാതെ വരും. എനിക്കൊന്നും മനസിലായില്ല.

പക്ഷെ ഒന്ന് മനസിലായി ...ഇതൊരു തന്ത്രം ആണ് ...നമുക്ക് മനസ്സില്‍ ആകാത്ത രീതിയില്‍ കാര്യങ്ങള്‍ അവതരിപികുക, അഡ്വാന്‍സ്‌ വാങ്ങി ബുക്ക്‌ ചെയ്യുക. നമുക്ക് മനസിലായാല്‍ മറ്റു വണ്ടികളുമായി നമ്മള്‍ compare ചെയ്യും ..ഏത് ...

മാഡം ഇന്ന് 10,000 കൊടുത്തു ബുക്ക്‌ ചെയ്താല്‍ 5000 രൂപ discount കിട്ടും.

ഒരു പതിനായിരവും കൊടുക്കുന്നില്ല, പക്ഷെ എനിക്ക് 20,000 രൂപയുടെ discount വേണം എന്ന് ഞാന്‍....

 

 10 മിനിറ്റ് നീണ്ട വാഗ്വാദത്തിനോടുവില്‍ discount 15,000 ആയി ഉറപ്പിച്ചു, without giving any advance.


അപ്പൊ അടുത്ത കുരിശു ...7500 രൂപ പ്രോസിസ്സിംഗ് fee ഉണ്ടത്രേ....എന്ത് processing ...?
വണ്ടി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ചാര്‍ജ്ജ് ...!
വണ്ടി ഞാന്‍ രജിസ്റ്റര്‍ ചെയ്തു കൊള്ളാം ...നിങ്ങള്‍ കഷ്ടപ്പെടണ്ട ..
എന്നാല്‍ 5000 കൊടുക്കണമെന്ന് ...ചെന്നയില്‍ നിന്നും വണ്ടി തിരോന്തരം വരെ എത്തിച്ചതിന്‍റെ ചാര്‍ജ്ജ് പോലും ...തായും മായും കൂട്ടി രണ്ടെണ്ണം വിളിക്കാനാണ് തോന്നിയത് ...എന്തായാലും അതിന് മുന്‍പ് അവന്‍ പോയി .

അങ്ങനെ ഒരു കടമ്പ കഴിഞ്ഞു. 


എന്‍റെ ഫോണ്‍ പതിവില്ലാത്ത രീതിയില്‍ നിര്‍ത്താതെ ചിലക്കുന്നു. 15 missed calls, അതും 15 നമ്പരുകളില്‍ നിന്നും. തിരിച്ച് വിളിച്ചു , എനിക്ക് കാര്‍ ലോണ്‍ തരാന്‍ വേണ്ടി 15 കമ്പനികള്‍ നിര നിരയായി നില്കുന്നു. ഒരു Yes പറഞ്ഞാല്‍ ഈ 15 കമ്പനികളും ഇപ്പൊ വീട്ടിലെത്തും. ഓരോ ഗ്രൂപ്പിലും 2 പേര്‍ വെച്ച് നോക്കിയാല്‍ 30 പേര്‍ പിന്നെ 15 ബൈക്കും വീടിനു മുന്നില്‍ നിരക്കും . ആ സാഹസത്തിനു ഞാന്‍ മുതിര്ന്നിാല്ല. വീട്ടില്‍ എന്തേലും അത്യാഹിതം നടന്നോ എന്ന് നാട്ടുകാര്‍ ചിന്തിചാലോ ...! 


ഓരോരുത്തരും ഓരോ interest റേറ്റ് ആണ് ഓഫര്‍ ചെയ്യുന്നത് ...ലേലം വിളി പോലെ... 
 
10%, 7%, 4% ,അവസാനം ഒരു കമ്പനി 2% വരെ എത്തി. ആകെ confusion ആയി. ഒരാള്‍ 2% തരാം എന്ന് പറയുന്നു, മറ്റൊരാള്‍ 10%.
8%
വ്യത്യാസം! എന്തോ ഒരു അപകടം മണക്കുന്നു ...അറിഞ്ഞിട്ട് തന്നെ കാര്യം.



 

15 പേരെയും വിളിച്ചു. 5 ലക്ഷം ആണ് എനിക്ക് ലോണ്‍ വേണ്ടത്. തിരിച്ചടവ് കാലാവധി 60 മാസം (5 വര്‍ഷം), അപ്പൊ ഒരു മാസം എത്ര വെച്ച് തിരിച്ച് അടക്കേണ്ടി വരും എന്ന് ചോദിച്ചു. 

ഞെട്ടിപ്പിക്കുന്ന മറുപടി, 15 പേര്‍ക്കും ഓരേ മറുപടി ...Rs.11,895/- രൂപ വെച്ച് മാസം അടക്കേണ്ടി വരും.

അതായതു 5 ലക്ഷം ലോണ്‍ എടുത്ത ഞാന്‍ 5 വര്‍ഷം കഴിയുമ്പോള്‍ 2,13,698 രൂപ പലിശയും ചേര്‍ത്ത് 7,13,698/- രൂപ അടക്കേണ്ടി വരും.

ഇതെങ്ങനെ 10% ക്കാരനും 2% ക്കാരനും ഒരേ EMI (മാസ തവണക്ക് ഇവര്‍ പറയുന്ന പേരാണ് EMI.... equated monthly installment ആണ് പോലും; സയിപിന്‍റെതാണ് കണ്ടുപിടിത്തം)

ഞാന്‍ ഗൂഗിളില്‍ സെര്‍ച്ച് ‌ ചെയ്തു...EMI calculator ...തുറന്നു വന്നു ഒരു പേജ്. calculate ചെയ്തു നോക്കിയപ്പോ ഞാന്‍ കൊടുക്കേണ്ടത് 15% interest....10%, 7%, 4%, 2% ഒക്കെ സ്വാഹ..



എല്ലാത്തിനെയും വിളിച്ചു ...എന്‍റെ stand പറഞ്ഞു ..7% interest ...EMI ഞാന്‍ പറയാം ..Rs.9,901/- per month. ഇത് പറ്റുമെങ്കില്‍ മാത്രം വിളിക്കുക. അവസാനം അങ്ങനെ തന്നെ ലേലം ഉറപ്പിച്ചു. ഒരു മാസം EMI യില്‍ വന്ന വ്യത്യാസം 1994 രൂപ, അപ്പൊ 5 വര്‍ഷത്തേക്ക് 1,19,640 രൂപ വ്യത്യാസം. എങ്ങനെയുണ്ട് അണ്ണന്മാരുടെ ലീലാ വിലാസങ്ങള്‍?


തീര്‍ന്നില്ല ...5 വര്‍ഷത്തേക്ക് എടുത്ത ലോണ്‍ നേരത്തെ ക്ലോസ് ചെയ്യുവാണേല്‍ ഫൈന്‍ ഈടക്കുമത്രേ! (ലോണ്‍ അടവില്‍ വീഴ്ച വരുത്തിയാലാണ് സാധാരണ ഫൈന്‍ ഈടാക്കുന്നത്.) അതിലും ലേലം നടന്നു. 5%ല്‍ തുടങ്ങി 2%ല്‍ ഉറപ്പിച്ചു)...പിന്നെ ദേ വരുന്നു processing fee ...അവന്മാരുടെ ക്ഷമ പരീക്ഷിക്കാന്‍ നിന്നില്ല ...കൊടുത്തു പണ്ടാരം അടക്കി. 


ഇതിന്‍റെ ഗുട്ടന്‍സ് എന്താ എന്നറിയാമോ ...നമ്മളോട് 5% എന്ന് പറയും ...എന്നിട്ട് ഒരു EMI യും പറയും. നമ്മള്‍ വിചാരിക്കും അവര്‍ പറഞ്ഞ EMI 5% ആയിരിക്കും എന്ന്, ശരിക്കും അത് 15%-20% ഒക്കെ വരെ ആയിരിക്കും. നമുക്ക് ഉണ്ടാകുന്നതു വന്‍ നഷ്ടവും. 

ഇത്തരം സ്ഥാപനങ്ങള്‍ കള്ളത്തരം കാണിക്കുമെന്നു സ്വപ്നത്തില്‍ പോലും നമ്മള്‍ വിചാരിക്കില്ല. സൂക്ഷിക്കുക. ഒരാളുടെ കീശയില്‍ ഇരിക്കുന്ന കാശു ഏത് മാര്‍ഗ്ഗത്തിലൂടെയും സ്വന്തം കീശയില്‍ ആക്കുക എന്നതാണ് ഇവരുടെ ബിസിനസ്‌.

 


കാര്‍ കടയില്‍ നിന്നും വിളി വന്നു ...Mrs.രാഖി അല്ലേ ...താങ്കളുടെ കാര്‍ റെഡി ആണ്. (മാഡം ഇപ്പൊ രാഖി ആയി! ...അവരുടെ കാര്യം കഴിഞ്ഞല്ലോ)




കാര്‍ എടുക്കാന്‍ ചെന്നപ്പോ വേറെ പുകില്‍ ..ഞാന്‍ ജീവിതത്തില്‍ ഇന്നേ വരെ കേട്ടിട്ടില്ലാത്ത ഏതോ ഒരു കമ്പനിയുടെ insurance എടുത്തു വെച്ചിരിക്കുന്നു. എന്തേലും ക്ലെയിം വന്നാല്‍ ഞാന്‍ ഇവന്മാരെ എവിടെ പോയി കണ്ടു പിടിക്കും ...! 



വീണ്ടും വരുന്നു പണി ...teflon coating, under body coating, spoiler പിന്നെ എന്തൊക്കെയോ ചപ്പ് ചവറ് ...എല്ലാം കൂടെ ഒരു ഇരുപത്തി അയ്യായിരത്തിന്‍റെ വകുപ്പ് ഉണ്ട്. ഇതൊന്നും ഇല്ലാത്തതിന്‍റെ പേരില്‍ വണ്ടി ഓടുന്നില്ല എങ്കില്‍ ഞാന്‍ വരാം എന്ന് പറഞ്ഞ് ഞാന്‍ ഇറങ്ങി ...ഞാന്‍ നടക്കുമ്പോള്‍ പുറകില്‍ കേള്‍ക്കാമായിരുന്നു ...എന്നാ പിന്നെ 2 വര്‍ഷത്തേക്കുള്ള AMC എടുത്തൂടെ മാഡം ...15000 രൂപയെ ഉള്ളൂ (രാഖി പിന്നെയും മാഡം ആയി ...അപകടം ...ജീവനും കൊണ്ട് ഓടിക്കോ .....)

 


Formalities എല്ലാം തീര്‍ത്തു കാറിനടുത്ത് എത്തി. അപ്പൊ ഒരു ചേട്ടന്‍ പല്ല് മൊത്തം വെളിയില്‍ കാണിച്ചു 2 നാരങ്ങയും പിടിച്ചോണ്ട് നില്ക്കുന്നു. 2 നാരങ്ങയുടെ വില 200 രൂപ. പാണ്ടി ലോറികള്‍ ചീറി പായുന്ന ഹൈവേയില്‍ നാരങ്ങ വെക്കാത്തതിന്‍റെ പേരില്‍ അതിനു അടിയില്‍ പെട്ട് ചതഞ്ഞ് അരഞ്ഞു ചമ്മന്തി ആകണ്ട എന്ന് കരുതി അതും കൊടുത്ത് tata പറഞ്ഞ് ഇറങ്ങി.




പറ്റുമെങ്കില്‍ share ചെയ്യൂ ...ആര്‍ക്കെങ്കിലും പ്രയോജനപ്പെട്ടേക്കാം..!


 (ഈ ബ്ലോഗ്‌ പോസ്റ്റ്‌ നു കടപ്പാട്: ശ്രീ.വിനീത് സദാനന്ദന്‍ എഴുതിയ ഫേസ്ബുക്ക്‌ പോസ്റ്റ്‌, കൂടാതെ ആ പോസ്റ്റ്‌ ഷെയര്‍ ചെയ്ത എന്‍റെ ഒരു ഫേസ്ബുക്ക്‌ ഫ്രണ്ട്: ശ്രീ.ബ്രിജേഷ് പീറ്റര്‍)

Monday, June 17, 2013

പപ്പായ ഇലകൊണ്ട് മൂടിയ ചില നഗ്നസത്യങ്ങള്‍!

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിരവധി മാധ്യമങ്ങളിലും, സോഷ്യല്‍ മീഡിയകളിലും തുടരെത്തുടരെ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നാണ് "പപ്പായ ഇലയുടെ മാഹാത്മ്യം".

One Papaya leaf juice will cure Dengue fever within one day!
ഇവയില്‍ ഏറ്റവും പ്രധാനം, പ്രമുഖ മലയാളപത്രമായ 'മലയാള മനോരമ'-യില്‍ വന്ന ലേഖനമാണ്. 'ഡെങ്കി : ജിവന്‍ രക്ഷിക്കാന്‍ പപ്പായ ഇല' എന്ന തലക്കെട്ടില്‍ മലയാള മനോരമ കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച ലേഖനം, തിരുവനന്തപുരം പേരൂര്‍ക്കട ഇ.എസ്.ഐ. ആശുപത്രിയിലെ ഡോ. സി. എച്ച്. എസ്. മണി എഴുതിയതാണ്.


എന്തിനധികം പറയണം, ഇപ്പോള്‍ ഫേയ്‌സ്ബുക്ക് ഉള്‍പ്പടെയുള്ള സോഷ്യല്‍മീഡിയകളില്‍ പപ്പായയിലയാണ് താരം. എവിടെത്തിരിഞ്ഞാലും 'പപ്പായ ഗുണങ്ങള്‍' മാത്രമേ കേള്‍ക്കാനും വായിക്കാനും ഉള്ളൂ എന്നായിട്ടുണ്ട്.


'ഡെങ്കിയും പപ്പായയും - ഏറുന്ന ആകാംക്ഷ ' - എന്ന തലക്കെട്ടില്‍ ശ്രീ.ജോസഫ് ആന്‍റണി എഴുതി മാതൃഭൂമി ദിനപത്രം 15-ജൂണ്‍-2013ന് പ്രസിദ്ധീകരിച്ച ലേഖനം ഞാന്‍ വായിച്ചിരുന്നു. അതില്‍ കാര്യങ്ങള്‍ വലിയ അതിശയോക്തിയില്ലാതെ, ഒരുവിധം വസ്തുനിഷ്ഠമായി പ്രതിപാദിച്ചിരിക്കുന്നു എന്ന് തോന്നി.



അതിനുശേഷമാണ്, ഡോ.ദീപു സദാശിവന്‍ (Asst. Surgeon, Kerala State Health Services) 17-ജൂണ്‍-2013ല്‍ അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് വാളില്‍ പോസ്റ്റ്‌ ചെയ്ത ഈ പോസ്റ്റ്  ഞാന്‍ വായിക്കാനിടയായത്.
"ഇത്രയും അബദ്ധ ജടിലവും വസ്തുതാ വിരുദ്ധം ആയതും ആയ ഒരു വാര്‍ത്ത‍ കേരളത്തില്‍ ഏറ്റവും പ്രചാരമുള്ള എന്ന് അവകാശപ്പെടുന്ന പത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത് (ലേഖകന്റെ പേര് വെക്കാതെ ) കണ്ടപ്പോള്‍ തുടര്‍ച്ച ആയി ചിലത് പറയണം എന്ന് തോന്നി.  തുടര്‍ന്ന്കണ്ട മാത്രുഭുമിയിലെ ലേഖനം നന്നായിട്ടുണ്ട്, അതിലും ചില പിശകുകള്‍ ഉണ്ടെങ്കിലും ആ ലേഖനം മുന്‍വിധികള്‍ ഒന്നും ഇല്ലാതെ എഴുതിയതാണെന്ന് തോന്നി.
- എന്നാണ് ഡോ.ദീപു സദാശിവന്‍ തന്‍റെ പോസ്റ്റില്‍ പറയുന്നത്.

കൂടാതെ, അദ്ദേഹത്തിന്‍റെതന്നെ മറ്റൊരു ഫേസ്ബുക്ക്  പോസ്റ്റും 'പപ്പായ ഇല ജ്യൂസ്‌ റെഡി - ദേ Dengue ഔട്ട്‌ ...' എന്ന പേരില്‍ വായിക്കുകയുണ്ടായി.


അലോപ്പതിയാണ് എല്ലാം എന്നും, അതിനപ്പുറം യാതൊരു ചികിത്സാവിധികളില്ലെന്നും എനിക്കഭിപ്രായമില്ല. എങ്കിലും, വെറും 'ധാരണ'കളുടെപുറത്ത് മാത്രം നടത്താവുന്ന ഒന്നല്ല രോഗചികിത്സ എന്ന അഭിപ്രായമുള്ളതുകൊണ്ട്; അതുകൊണ്ട് മാത്രം, പ്രിയവായനക്കാര്‍ക്കായി  എന്‍റെ ഈ ബ്ലോഗ്‌ പോസ്റ്റ്‌ ഞാന്‍ സമര്‍പ്പിക്കുന്നു.


Monday, June 10, 2013

സേര്‍ച്ച്‌ ഫോര്‍ പീപ്പിള്‍, പ്ലേസസ് ആന്‍ഡ്‌ തിങ്ങ്സ്‌; - എന്നാല്‍ ദൈവത്തെ നമുക്ക് സെര്‍ച്ച് ചെയ്ത് കണ്ടുപിടിക്കാന്‍ സാധിക്കുമോ?

https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj2IvYeT6hAflnX9lgx_95F0ZuieAvdTSHZLntNqB_-BpKSVg66MY5-hLTK3xaS0ZScH22M4i4dlKMKNqq0W9xb3mQytjq1UDHxma_bG5kHp5Q3WotJ_-haAOaxp6j_jJ3TQKaZZABudxw/s1600/godexist.jpg

 ദേ പിന്നേ, ഞാന്‍ ഇന്നസെന്‍റ് ആയതോണ്ടു പറയുവാ.... ഒന്നും തോന്നരുത്. - എന്ന എന്‍റെ ബ്ലോഗ്‌ പോസ്റ്റ്‌ വായിച്ചിട്ട് ഫേസ്ബുക്ക്-ല്‍ നടന്ന ഒരു ചര്‍ച്ചയിലേക്ക്, താങ്കളുടെ ശ്രദ്ധ ക്ഷണിക്കട്ടെ.  ഇതാണ് ആ ചര്‍ച്ചയുടെ പ്രസക്തമായ ഒരു ഭാഗം.

 









































ഈ ചര്‍ച്ചയില്‍ പങ്കെടുത്തവരില്‍ ശ്രീ.പ്രതീഷ് കുമാര്‍ ഉന്നയിച്ച ചില ചോദ്യങ്ങള്‍ക്ക് (മേല്‍പ്പറഞ്ഞ ചര്‍ച്ചയില്‍ മഞ്ഞ നിറത്തില്‍ കാണിച്ചിരിക്കുന്ന ഭാഗം) എളിയതോതില്‍ ഒരു മറുപടി ഇവിടെ കുറിക്കുന്നു.


@Pratheesh Kumar,
പോയിന്‍റ് 1: താങ്കള്‍ പറഞ്ഞത് "ദേഹം വിയര്‍ക്കാതെ ഭക്ഷിക്കാനും സുഖിച്ചു ജീവിക്കാനും പുരോഹിത വര്‍ഗം സൃഷ്ടിച്ചതാണ് എല്ലാ മതങ്ങളും. അതിനു മാനസികമായി അടിപ്പെട്ടു പോയ താങ്കളെ പോലുള്ളവരെക്കുറിച്ച് എന്ത് പറയാന്‍" എന്നാണ്.
http://www.brianmicklethwait.com/images/uploads/WrongOnInternet.jpg
ആദ്യമേ പറയട്ടെ... ഞാന്‍ ഒരു പുരോഹിതനല്ല; എനിക്കൊരു പുരോഹിതനോടും വിരോധമില്ല. പിന്നെ, ആളുകളെ 'പറ്റിച്ചും' പലവിധത്തില്‍ 'വഞ്ചിച്ചും' ജീവിക്കുന്ന ഒരുവിഭാഗം എവിടെയുമുണ്ട്; താങ്കളീ പറയുന്ന 'ഡോക്ടര്‍'മാരുടെ ഇടയിലും വിവിധതരം 'ചികിത്സാ' സമ്പ്രദായങ്ങളിലും എല്ലാമീ കൂട്ടരുണ്ട്. എന്ന് വച്ച്, താങ്കള്‍ പറഞ്ഞത് പോലെ "ദേഹം വിയര്‍ക്കാതെ ഭക്ഷിക്കാനും സുഖിച്ചു ജീവിക്കാനും ചികിത്സക വര്‍ഗം സൃഷ്ടിച്ചതാണ് എല്ലാ ചികിത്സകളും. അതിനു മാനസികമായി അടിപ്പെട്ടു പോയ താങ്കളെ പോലുള്ളവരെക്കുറിച്ച് എന്ത് പറയാന്‍" - എന്ന്‍ ഞാന്‍ പറഞ്ഞാല്‍ അംഗീകരിക്കാന്‍ കഴിയുമോ?

നമ്മുടെ ജീവിതത്തിന്‍റെ വിവിധ മേഖലകളില്‍ 'തിന്മ' അല്ലെങ്കില്‍ 'ചീത്ത' ആയ നിരവധി കാര്യങ്ങളും സ്വാധീനങ്ങളും ഉണ്ട് എന്നതൊരു വാസ്തവം മാത്രമാണ്. അതിനെ അംഗീകരിക്കുന്നു.



http://www.newchristian.org.uk/existed.jpgപോയിന്‍റ് 2: താങ്കള്‍ പറഞ്ഞത് "മാര്‍പാപ്പ ആസുഖം മൂലം വിരമിച്ചു, 'അയാളുടെ' അനാരോഗ്യം മാറ്റാത്ത ദൈവം ആണ് ഇന്നസെന്റിനെ തുണക്കുന്നത്"

രോഗാരോഗ്യങ്ങള്‍ ഉള്‍പ്പടെ മനുഷ്യജീവിതത്തില്‍ നിരവധി ഉയര്‍ച്ചതാഴ്ച്ചകള്‍ ഉണ്ടല്ലോ. ഇതിലെല്ലാം ദൈവകരം കാണാന്‍ 'ഉള്‍ക്കണ്ണ്‍' എന്ന്‍ പഴമക്കാര്‍ വിളിക്കുന്ന 'വിശ്വാസം' വേണം; എന്നാലെ കാണാന്‍ പറ്റൂ. ഇതിന് ഇടക്കൊക്കെ എങ്കിലും ഏതെങ്കിലും മതഗ്രന്ഥങ്ങള്‍ വായിക്കുന്നത് കൊള്ളാം. ഇഷ്ടപ്പെട്ടില്ലേ? എങ്കില്‍ വഴിയുണ്ട്: 'നല്ല' കഥകള്‍, കവിതകള്‍, സിനിമകള്‍ എന്നിവ ആസ്വദിച്ചാലും മതി എന്നാണ് ഈ എളിയവന്‍റെ മതം (അഭിപ്രായം).
ഉദാ: മമ്മൂട്ടിയുടെ: "മേഘം", "ജവാന്‍ ഓഫ് വെള്ളിമല", "ഇമ്മാനുവല്‍",
മോഹന്‍ലാലിന്‍റെ: "ലൈഫ് ഈസ്‌ ബ്യൂട്ടിഫുള്‍",
ജയറാമിന്‍റെ: "മനസ്സിനക്കരെ", "കൈക്കുടന്ന നിലാവ്",
ദിലീപ്ന്‍റെ: "വെട്ടം",
പ്രിത്വിരാജ്‌ന്‍റെ: "ഇന്ത്യന്‍ കറന്‍സി"....
ഈ ലിസ്റ്റ് ഏറെ നീളും - എതെങ്കിലുമൊക്കെ കണ്ടുനോക്ക്.

പിന്നെ മാര്‍പ്പാപ്പ 266മത് ആയിട്ടാണ് His Hex. "ഫ്രാന്‍സിസ്-1" പപ്പാ വന്നത്. ഇതിനു മുന്‍പും 3 മാര്‍പ്പാപ്പമാര്‍ സ്ഥാനത്യാഗം ചെയ്തിട്ടുണ്ട്; മരിച്ചു പോയിട്ടുണ്ട്. ഇതൊക്കെ ഈ ലോകനിയമമാണ്; ആര്‍ക്കും തടുക്കാന്‍ പറ്റില്ല. മരണമില്ലാത്തവന്‍ ദൈവം മാത്രമാണ്.


പോയിന്‍റ് 3: താങ്കള്‍ പറഞ്ഞത്:
"ഞാന്‍ ഉള്‍പ്പടെ നിരവധി അവിശ്വാസികള്‍ ഈ ലോകത്ത് ഉണ്ട്. ഞങ്ങള്‍ പ്രാര്‍ത്ഥന ഇല്ലാതെ മരുന്ന് മാത്രം കഴിച്ചാണ് അസുഖം മാറ്റുന്നത് !!!!! " - എന്നാണ്.

http://www.biblepicturegallery.com/samples/ca/teaching/x_teach/apologet/One%20cant%20prove%20God%20exists%20with%20absolute%20certainty.gif

ഞാന്‍ ഉള്‍പ്പടെ ഒട്ടേറെ ദൈവവിശ്വാസികള്‍ (വിവിധ മതക്കാരായ ദൈവവിശ്വാസികള്‍‍) ഈ ലോകത്ത് ഉണ്ട്. ഞങ്ങളെല്ലാം  പ്രാര്‍ത്ഥനയോട് കൂടി മരുന്നു കഴിച്ചാണ് അസുഖത്തിന് ശമനം ഉണ്ടാക്കുന്നത്‌. (ആവശ്യമാണെങ്കില്‍ വെള്ളവും കുടിക്കും കേട്ടോ!) പിന്നെ, അവനവന്‍റെ വിശ്വാസത്തിന്‍റെ തോതനുസരിച്ച് പ്രാര്‍ത്ഥന ചെയ്തും, ദൈവത്തോട് യാചിച്ചും ചിലവ ദൈവം മരുന്നില്ലാതെതന്നെ, എടുത്തുമാറ്റിയിട്ടുണ്ട്.

പോയിന്‍റ് 4: താങ്കള്‍ പറഞ്ഞത്:
"ദൈവ വിശ്വാസികള്‍ ചുണയുണ്ടെങ്കില്‍ മരുന്ന് കഴിക്കാതെ പ്രാര്‍ത്ഥിച്ചു മാറ്റിക്കാണിക്ക് !!!!! " - എന്നാണ്.

അതിനുള്ള എന്‍റെ വിനീതമായ മറുപടി ഇതാണ്: "എനിക്ക് നല്ല ചുണയും വിശ്വാസവുമുണ്ട്; എന്‍റെ കൂടെ വരൂ; ഞാന്‍ കാണിച്ച് തരാം പ്രാര്‍ഥിച്ചുമാത്രം രോഗം മാറ്റുന്നവരെ, പ്രാര്‍ഥിച്ചുമാത്രം രോഗം മാറുന്നവരെ, മാറിയവരെ, പ്രാര്‍ഥിച്ചുമാത്രം രോഗം മാറിയവരെ; പ്രാര്‍ഥിച്ചുമാത്രം രോഗം മാറുന്ന സംഭവങ്ങള്, പ്രാര്‍ഥിച്ചുമാത്രം രോഗം മാറിയ സ്ഥലങ്ങള്‍‍; ധൈര്യമുണ്ടോ എന്‍റെ പ്രിയ സുഹൃത്തെ വരാന്‍? ഈ സംഭവങ്ങള്‍ വെറുതെ നേരിട്ട്കാണാന്‍ താങ്കള്‍ തയ്യാറാണോ?". 
ഇത്തരം സംഭവങ്ങള്‍ ആ പ്രാര്‍ത്ഥന ചെയ്യന്ന ആളിന്‍റെ കഴിവോ പ്രാഭാവമോ കൊണ്ടല്ല സംഭവിക്കുന്നത്‌; മറിച്ച് അവിടെ നടക്കുന്നത് ദൈവത്തിന്‍റെ 'പ്രത്യേകമായ ഇടപെടല്‍' ആണ്.

പോയിന്‍റ് 5: താങ്കള്‍ പറഞ്ഞത്: "ശാസ്ത്രത്തിന്റെ സകല പ്രയോജനവും ഉപയോഗിച്ചിട്ട് അതിനെ തള്ളി പറയാന്‍ നാണമില്ലേ ?????" - എന്നാണ്.

ഞാന്‍ ശാസ്ത്രത്തിനെ തള്ളിപറഞ്ഞിട്ടില്ല. മാത്രമല്ല, ശാസ്ത്രത്തെ വളരെയധികം ആശ്രയിച്ച് ജീവിക്കുന്ന ഒരാളാണ്. പക്ഷെ, ശാസ്ത്രമാണ് 'എല്ലാം' എന്നുള്ള വിഡ്ഢിത്തരത്തിന് ഞാന്‍ കടുത്ത എതിരാണ്. ശാസ്ത്രത്തിന് ഉത്തരമോ, അല്ലെങ്കില്‍ വെറുതെ ഒന്ന് വിശദീകരണം പോലുമോ നല്‍കാന്‍ സാധിക്കാത്ത നിരവധി നിരവധി പ്രതിഭാസങ്ങള്‍  (പ്രപഞ്ചത്തിലുള്ളത് വിട്)  ദിനംപ്രതി ഈ ലോകത്തില്‍ത്തന്നെ നടക്കുന്നുണ്ട്. അപ്പോള്‍പിന്നെ ശാസ്ത്രമാണ് എല്ലാം എന്നും അതില്‍ എല്ലാം അടങ്ങിയിരിക്കുന്നു എന്നും പറഞ്ഞാല്‍ അത് സമ്മതിച്ച്തരാന്‍മാത്രം 'അറിവും' 'ബുദ്ധിയും' ഒന്നും എനിക്കില്ല തന്നെ.  കാരണം, നമ്മുടെ കാര്‍ന്നവന്‍മാര്‍ പണ്ടേ ഇത് പറഞ്ഞു വച്ചിട്ടുണ്ടെന്നേ.... "തെങ്ങിനും കവുങ്ങിനും ഒരേ തളപ്പിടരുത്" എന്ന്.
താങ്കളുടെ വാദഗതിയനുസരിച്ച് താങ്കള്‍ 'കാറ്റില്‍' വിശ്വസിക്കുന്നു; പക്ഷേ  'വായു' എന്നൊന്ന് ഉണ്ടെന്ന് സമ്മതിക്കാന്‍ താങ്കള്‍ക്ക് പ്രയാസം!!!

ശാസ്ത്രവും ദൈവവിശ്വാസവും രണ്ടും എതിരല്ല; അവ പരസ്പരപൂരകങ്ങളാണ്. ഇവരണ്ടും നമുക്ക് തന്നത് ദൈവം ആണ്. ഒന്ന് തനിക്ക് ദൈവം തന്ന ബുദ്ധി ഉപയോഗപ്പെടുത്തി തന്‍റെ ജീവിതം തനിക്കിഷ്ടപ്പെട്ടരീതിയില്‍ ക്രമപ്പെടുത്താന്‍ നമ്മെ സഹായിക്കുന്നു. മറ്റൊന്ന് തന്‍റെ യുക്തിക്കും ബുദ്ധിക്കും ചിന്തക്കും ശക്തിക്കുമപ്പുറവും ചിലതുണ്ടെന്നും അവ തന്‍റെ കൈപപിടിയിലല്ലെന്നും നമ്മെ ഓര്‍മ്മിപ്പിക്കുന്നു; തന്‍റെ സ്രഷ്ടാവിന്‍റെ 'ഹിതം' അനുസരിച്ച് തന്‍റെ ജീവിതഗതി (ആവശ്യമെങ്കില്‍) പുന:ക്രമീകരിക്കാന്‍ നമ്മെ സഹായിക്കുന്നു.

പോയിന്‍റ് 5: താങ്കള്‍ പറഞ്ഞത്: [ "പ്രാര്‍ത്ഥനകളുടെ കൂടെ നേര്‍ച്ചകാഴ്ച്ചകള്‍ 'നേരുന്നത്' ഒരു നല്ല കാര്യം തന്നെയാണ് " എന്ന് താങ്കള്‍ പറഞ്ഞിരിക്കുന്നു പുരോഹിതന്മാര്‍ക്ക് ജീവിക്കണമല്ലോ ???? ]

അതെ, പുരോഹിതരും മനുഷ്യരല്ലേ; ജീവിക്കട്ടെന്നേയ്. ഞാന്‍ നേര്‍ച്ചകാഴ്ച്ചകള്‍ 'നേരുക' മാത്രമല്ല; അത് നിറവേറ്റുകയും ചെയ്യുന്നുണ്ട്. അത് പക്ഷെ, എന്‍റെ ബ്ലോഗില്‍ പറഞ്ഞിട്ടുള്ളതുപോലെതന്നെ, ദൈവത്തിന് ഒരു കൈക്കൂലി കൊടുക്കലായല്ല കേട്ടോ. മറിച്ച്, ദൈവം എന്‍റെ പ്രാര്‍ത്ഥന കേട്ടതിന്‍റെ വെളിച്ചത്തില്‍ എന്‍റെ നന്ദിനിറഞ്ഞ മനസ്സിന്‍റെ വളരെ ചെറിയ ഒരു പ്രതിഫലനം ('പ്രതിഫല'മല്ല) മാത്രമാണത്.  ഒരു പക്ഷെ, എന്‍റെ പ്രാര്‍ഥനാനിയോഗം ഫലമണിഞ്ഞില്ലെങ്കില്‍കൂടി എനിക്ക് നിരാശയോ വിഷമമോ ഇല്ല; കാരണം അത് എന്നെകുറിച്ചുള്ള ദൈവേഷ്ടമല്ല എന്ന് ഞാന്‍ തിരിച്ചറിയുന്നു.



ഏകദേശം 25 കൊല്ലം മുമ്പ് എന്‍റെ ഗ്രാമത്തില്‍ യുവാവായ ഒരു വലിയ നിരീശ്വരവാദി ചേട്ടന്‍ ഉണ്ടായിരുന്നു.  അദ്ദേഹം ദൈവമില്ലെന്ന് വാദിച്ച് നടന്നിരുന്നത് എന്‍റെ സ്കൂള്‍കാലഘട്ടത്തിലും,  കൗമാരപ്രായത്തിലും ഞാന്‍ കണ്ടിട്ടുണ്ട്.  എന്നോടും കൂട്ടുകാരോടുമൊക്കെ അദ്ദേഹം തന്‍റെ വാദഗതികള്‍ നിരത്തി വളരെ വസ്തുനിഷ്ഠമായി പലപ്പോഴും സംസാരിച്ചിട്ടുണ്ട്.  പക്ഷെ, വര്‍ഷങ്ങള്‍ക്ക് ശേഷം പിന്നീടൊരുനാള്‍ വളരെ പ്രസിദ്ധ ധ്യാനകേന്ദ്രമായ 'പോട്ട ആശ്രമത്തിന്‍റെ' ആധ്യാത്മിക പ്രസിദ്ധീകരണമായ 'വചനോല്‍സവം' എന്ന മാസിക പലര്‍ക്കും കൊടുത്ത് നടക്കുന്നതായി കാണാന്‍ കഴിഞ്ഞിട്ടുണ്ട്.  ജീവിതത്തിലെ ഏതെങ്കിലും ഒരു ദശാസന്ധിയില്‍ അദ്ദേഹം ദൈവത്തെ കണ്ടുമുട്ടിയിരിക്കും.

സ്വജീവിതത്തില്‍ ദൈവാന്വേഷണം നടത്തുന്നതൊക്കെ നല്ല കാര്യം.  പക്ഷെ ഓര്‍ക്കുക; ഒരുപാടുപേര്‍ ജീവിച്ചു മരിച്ച ഭൂമിയില്‍ തന്നെയാണ് നമ്മളും ജീവിക്കുന്നത്.  അവരില്‍ ചിലരുടെയെങ്കിലും ജീവിതം നമുക്ക് വഴികാട്ടിയാകേണ്ടതാണ്.  കാരണം, ചിലരുടെ ജീവിതം നമ്മളെ, നമ്മള്‍ എന്താകരുത് എന്ന് പഠിപ്പിക്കുമ്പോള്‍, മറ്റു ചിലരുടെ ജീവിതം, നമ്മള്‍ എങ്ങനെയാകണം എന്നാണു പഠിപ്പിക്കുന്നത്.  ഈയൊരു വ്യത്യാസം തിരിച്ചറിയാതെ പോകുന്നതാണ് നമ്മുടെയൊക്കെ പ്രശനം എന്ന്‍ തോന്നുന്നു.


ഞാനീയിടെ വായിച്ച ഒരു quote ഇവിടെ കുറിച്ച്കൊണ്ട് നിറുത്തട്ടെ; അത് ഏകദേശം ഇപ്രകാരമായിരുന്നു...
"We've to learn from other people's mistakes, becuase our life is too short to make them all by ourself".

അതെ... ജീവിതം വളരെ ചെറുതാണ്; അത് തെറ്റുകള്‍ ചെയ്തും, വഴിതെറ്റി നടന്നും ചില മിഥ്യധാരണകളുടെപുറത്ത് വെറുതെ നഷ്ട്ടപെടുത്തി കളയാനുള്ളതല്ല.