The blog of Prince
Saturday, July 9, 2016
Wednesday, June 3, 2015
യിപ്പി പോയി, മാഗി പോയി... എല്ലാം പോയി!
മാഗിയില്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന അജിനാമോട്ടോയും, വേറെന്തൊക്കെയോ സുനാപ്പിയും ചേര്‍ന്നിട്ടുണ്ടെന്നും, അതുകൊണ്ട് അത് നിരോധിക്കാന്‍ പോകുകയാണ് എന്ന് കേട്ടപ്പോള്‍ പലരും ഞെട്ടി... ഞെട്ടിയത് പക്ഷെ ഇത് കൊറേ കാലമായി അമൃത് പോലെ തിന്നു കൊണ്ടിരുന്ന ന്യു ജെന്‍ ബോണ്‍ലെസ് ചിക്കുകള്‍ക്ക് എന്തേലും രോഗം ഇത് കൊണ്ട് വരവോ ദൈവേ എന്ന് ഓര്‍ത്തല്ല.. മറിച്ച്, ഇനി രണ്ടു മിനിട്ടില്‍ പുഴുങ്ങി പിള്ളേരുടെ അണ്ണാക്കില്‍ തട്ടാന്‍ എന്തേലും കിട്ട്വോന്നു ആലോചിച്ചിട്ടാണ്.
ശരിക്കും ഈ മാഗി നിരോധിക്കണ്ട കാര്യം എന്താ...? ഇന്ത്യയില്‍ ലഭിക്കുന്ന ഭക്ഷണ സാധനങ്ങളില്‍ മാഗിയില്‍ മാത്രേ അജിനാമോട്ടോ ഉള്ളോ...?
കേരളത്തിലെ തട്ട് കട മുതല്‍ ഫൈവ് സ്റ്റാര്‍ വരെ ഉള്ള ഹോട്ടല്കളില്‍ അജിനോമോട്ടോ ഉപയോഗിക്കാത്ത ഏതു നോണ്‍ വേജ് ഡിഷ് ഉണ്ട്....?
അതിന്‍റെ അളവ് ആരു എവിടെയാണ് പരിശോധിക്കുന്നത്...?
കൃത്യമായും കാന്‍സര്‍ ഉണ്ടാക്കുന്നു എന്ന് തെളിഞ്ഞിട്ടും, അജിനോമോട്ടോ കിലോക്കണക്കിന് വാങ്ങാന്‍ മാര്‍ക്കറ്റില്‍ കിട്ടുന്നുണ്ട്... തടയാന്‍ ആളുണ്ടോ...?
നാട്ടിലെ ചായക്കടക്കാരന് ഇല്ലാത്ത നമ്മുടെ നാട്ടിലെ ജനങ്ങളുടെ ആരോഗ്യകാര്യത്തിലെ ശ്രദ്ധ സ്വിറ്റ്സര്‍ലാന്റ്കാരന്‍റെ നെസ്ലേക്ക് (NESTLE) ഉണ്ടാകും എന്ന് കരുതരുത്....
ഹാ... എന്തായാലും മാഗി പോയി... ഇനി നമുക്ക് കുട്ടികളെ ഷാര്‍പ്പറും, ടോള്ളറും ആക്കാന്‍ ഹോര്‍ലിക്സ് കൊടുത്താലോ...? പണ്ട് കാലികള്‍ക്ക് കൊടുത്തിരുന്ന മാള്‍ട്ട് പള്‍പ്പില്‍ ഇത്തിരി കാരമലും വാരിയിട്ടു മൂന്നാല് രാജ്യങ്ങളിലെ ജനങ്ങളെ നല്ല അന്തസായിട്ടു പറ്റിച്ചു കൊണ്ടിരിക്കുന്ന ഹോര്‍ലിക്സ്...
GSK എന്ന അന്താരാഷ്ട്ര മരുന്ന് ഭീമന്‍ ഹെല്‍ത്ത് ഡ്രിങ്ക്, വുമന്‍ ഹോര്‍ലിക്സ്, ജൂനിയര്‍ ഹോര്‍ലിക്സ് എന്നൊക്കെ പറഞ്ഞു കണ്ട പുല്ലും, കൊറേ ജങ്ക്കളും മിക്സ് ചെയ്തു തന്നപ്പോള്‍ കേരളത്തെ സംബന്ധിച്ച് ഒരു സ്റ്റാറ്റസ് സിംബല്‍ ആയി ഹോര്‍ലിക്സ് മാറി.. ചായക്ക് പകരം ഹോര്‍ലിക്സ് കുടിക്കുന്ന കുട്ടികള്‍ പരിഷ്കാരികള്‍ ആയി..
തരം തിരിവില്‍ "പ്രൊപ്രൈട്ടറി ഫുഡ്" എന്ന ലേബല്‍ ആണ് ഫുഡ് സെക്ക്യുരിടി വിഭാഗം ഹോര്‍ലിക്സിന് നല്‍കിയത്. അതിന്റെ വിശദീകരണം ആണ് തമാശ. "ഭക്ഷണത്തിന്‍റെ കൂടത്തില്‍ പെടുത്താന്‍ ആവില്ലെങ്കിലും തിന്നുന്നത് കൊണ്ട് വല്യ ദോഷം ഇല്ലാത്തതു"- അതാണ് ഈ പ്രൊപ്രൈട്ടറി ഫുഡ്... എന്ത് മനോഹരമായ ഹെല്‍ത്ത് ഡ്രിങ്ക് അല്ലെ...?
മാരക വിഷമായ പത്തു പൈസക്ക് കൊള്ളാത്ത പെപ്സിക്കും, കൊക്കക്കൊളക്കും വരെ അതിന്‍റെ മേലെ FSSAI എന്നൊരു ചിഹ്നം കാണാം. ഇന്ത്യയിലെ ജനങ്ങളുടെ ഭക്ഷണം അതീവ ശുദ്ധി ഉള്ളതാവണം എന്ന് നിര്‍ബന്ധ ബുദ്ധി ഉള്ള ആളുകള്‍ ആണ് അവര്‍, എന്നാല്‍ ഈ ഹോര്‍ലിക്സ് ന്‍റെ പുറത്തു അങ്ങനൊരു ലേബല്‍ കാണാന്‍ പറ്റില്ല... കാരണം ഭക്ഷണം ആണെങ്കില്‍ അല്ലെ അവര്‍ക്ക് അതിന്‍റെ മേലെ ഈ ചിഹ്നം ഇടാന്‍ പറ്റൂ... പിന്നെ നമ്മളിന്ത്യാക്കാര് പരസഹായികള്‍ ആയത് കൊണ്ട് അവര്‍ അതിനു പ്രത്യേക "പ്രൊപ്രൈട്ടറി ഫുഡ്" പദവി നല്‍കി.
ഇംഗ്ലണ്ട്ല്‍ ഉറക്കം വര്‍ധിപ്പിക്കാന്‍ കുടിക്കുന്ന മാള്‍ട്ട് ഡ്രിങ്ക് ആണെങ്കില്‍ അതെ സാധനം, അതിനേക്കാള്‍ അളവ് കുറഞ്ഞ ചേരുവകള്‍ ചേര്‍ത്ത് ഇന്ത്യയില്‍ വില്‍ക്കുമ്പോള്‍ ഹെല്‍ത്ത് ഡ്രിങ്ക് ആകുന്ന മറിമായം എന്തൊരു അത്ഭുതം ആണല്ലേ...? ഏറ്റവും കൂടിയ അളവില്‍ ചേരുവകള്‍ ചേര്‍ത്ത് ഇറക്കുന്ന മലേഷ്യന്‍ ഹോര്‍ലിക്സ് പക്ഷെ അവിടെ വെറും മാള്‍ട്ട് ബെവരെജ് ആണ്...
സംഗതി വളരെ ചെറുതാണ്. പണ്ടൊക്കെ സകല യുറോപ്യന്‍ കമ്പനികള്‍ക്കും അവരുടെ എന്ത് കൂറ സാധനവും നേരെ കോളനികളില്‍ ഇറക്കി വിടാല്‍ മതി, കൊളോണിയല്‍ കാലം അങ്ങ് തീര്‍ന്നപ്പോള്‍ വില്‍ക്കാന്‍ സ്ഥലം ഇല്ലാതായി, അന്നേരമാണ് ചത്ത് കിടന്ന കോളനിവല്‍ക്കരണ പദ്ധതിയെ ഒരു മറുക് നെറ്റിയില്‍ ഒട്ടിച്ചു ആളെ തിരിച്ചറിയാതെ ആക്കി ആഗോളവല്‍ക്കരണം എന്ന പേരുമിട്ടു ഇറക്കുന്നത്. ലോക ബാങ്ക് അതിനു നേതൃത്വവും നല്‍കി. ഇന്ത്യ പോലുള്ള മൂന്നാം ലോക രാജ്യങ്ങള്‍ എന്ത് കൊണ്ട് അവര്‍ക്ക് നൂറു കോടി ആളുകള്‍ ഉള്ള ഓപണ്‍ മാര്‍ക്കറ്റ് മാത്രം ആയിരുന്നു.
ലോക ബാങ്ക് ഇടയ്ക്കിടെ ഇന്ത്യ ദേ ഒന്നാമതെത്തി... ഇന്ത്യ ദേ ചൈനയെ കടന്നു എന്നൊക്കെ പറയുമ്പോ പൊതു വിപണി നമ്മടെ പരമ പൊങ്ങികള്‍ ആയ ഭരണാധികാരി ഊളകള്‍ കിട്ടുന്ന കായിക്ക് തുറന്നങ്ങ് കൊടുക്കും.
അമേരിക്കയിലെ പെപ്സിക്കോ ഇന്ത്യയില്‍ നിക്ഷേപം നടത്തുമ്പോള്‍ നമ്മടെ സന്തോഷം ഒന്ന് കാണണം. ഹോ...
നമ്മുടെ വെള്ളം അവരുടെ നിറം, കൊച്ചിയില്‍ കുടുംബശ്രീക്കാര്‍ അഞ്ചു രൂപക്ക് വെള്ളം ശുദ്ധീകരിച്ചു വിക്കുമ്പോള്‍ ഒരു ലിറ്റര്‍ വിഷം നമ്മുടെ നാട്ടില്‍ ലിറ്ററിന് നാല്‍പ്പതു രൂപക്ക് പെപ്സി ആയും, മിരിണ്ട ആയും വിറ്റ് കാശ് മുഴുവന്‍ അമേരിക്കയിലേക്ക് കടത്തുമ്പോള്‍ ബാക്കിആകുന്നത് വറ്റി വരണ്ട മേദക്ക് ജില്ലകളും, പാലക്കാടും ആണ്.
കക്കൂസില്‍ മൊത്തം അണുക്കളാണ്, അവയെ കൊല്ലാന്‍ ഹര്പ്പികിനു മാത്രേ പറ്റൂ എന്നും പറഞ്ഞു ഒരു നടന്‍ നമ്മുടെ കക്കൂസ് വരെ കയറി വന്നു വിറ്റത് റിങ്കിറ്റ് ബെന്കൈസര്‍ എന്ന ആഗോള ഭീമന്റെ കീടനാശിനി. അത്ര നാളും പത്തു രൂപക്ക് ഒരു ലിറ്റര്‍ ഫെനോള്‍ കലക്കിയ വെള്ളം ഒരമ്മച്ചി നമ്മടെ നാട്ടിലൊക്കെ നടന്നു വിറ്റിരുന്നു, അന്നൊന്നും ആരും കക്കൂസില്‍ ഭീകര ജീവിയെ കണ്ടു ഓടിയതായി കേട്ടില്ല.
നിങ്ങളെല്ലാം തടിച്ചുകൊഴുത്ത് അത് കൊണ്ട് ഇനി ചോളം തിന്നൂ എന്ന് പറയാന്‍ അമേരിക്കയില്‍ നിന്നും കേല്ലോഗ്സ് വരേണ്ടി വന്നു. തമിഴ്‌നാടില്‍ കിലോയ്ക്ക് പത്തു രൂപ വില കിട്ടാതെ കര്‍ഷകര്‍ ചോളം കൃഷി വിട്ടപ്പോള്‍ കാല്‍കിലോയ്ക്ക് നൂറു രൂപയുള്ള കേല്ലോഗ്സ് ചോക്കോസ് നമ്മടെ വീട്ടിലെത്തി...
ഇങ്ങനെ പറയാനും, കേക്കാനും കൊറേ ഉണ്ട് ....
തിന്നുമ്പോ എങ്കിലും ബ്രാന്‍ഡ് നോക്കാതെ ഇരിക്കുക, വേറെ രാജ്യത്തു നിന്നും വരുന്ന എല്ലാ മുതലാളിമാര്‍ക്കും നമ്മുടെ വയറു നന്നാക്കിയ പുണ്യം അല്ല വേണ്ടത്, കാലിയായ കീശയാണ്. അതോണ്ട് കണ്ണ് തുറന്നു പിടിച്ചു ഇരിക്കുക...
കാതു തുറന്നിരിക്കുക...
Friday, May 15, 2015
ഭൂകമ്പ സസി ആകാനുള്ളവർ ദയവായി ക്യൂ ആയി നില്ക്കേണ്ടതാണ്...
Sunday, December 28, 2014
Rev. Fr. Paul Thelappilly
those Holy Mass which takes little time... that unknown language (to me) he uses in Holy Mass....
Later by heart some of the words from it....
the last two sentences of the Holy Mass is always .... "Divya Pooja Samaapichu...." by the Father.
And to the reply of the people is "Daivathinu Sthuthi".
Yes, His "Pooja" ended in the hands of God.
We all can say "Daivathinu Sthuthi".
Oh! Lord, Thank you for giving him to our family as a priest.
Monday, October 21, 2013
ഇവന്‍ പുലിയാടി മോനെ....
സ്റ്റിക്കറും വൈ ഫൈയും ഒന്നുമില്ലെങ്കിലും കെ എസ് ആര്‍ ടി സിയില്‍ കയറേണ്ടവര്‍ വേണമെങ്കില്‍ വന്നു കയറിക്കോളും – Says EDT, KSRTC
തിരുവല്ല – ബാംഗ്ലൂര്‍ ഡീലക്സ് ഉള്‍പ്പെടെയുള്ള പുതിയ സൂപ്പര്‍ ഡീലക്സ് ബസ്സുകളില്‍ കെ എസ് ആര്‍ ടി സിയെ സ്നേഹിക്കുന്ന ചില വ്യക്തികളും സ്ഥിരമായി യാത്ര ചെയ്യുന്ന ഒരു കൂട്ടം യാത്രക്കാരും, മറ്റു ജീവനക്കാരും കൂടി ചേര്‍ന്ന് സ്വന്തം പോക്കറ്റില്‍ നിന്ന് കാശു മുടക്കി സ്റ്റിക്കര്‍ വര്‍ക്കുകള്‍ ഉള്‍പ്പെടെയുള്ള ബസ്സിന്റെ മോടി പിടിപ്പിക്കല്‍ ജോലികള്‍ ചെയ്യുന്നത് കെ എസ് ആര്‍ ടി സിയിലെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ (ടെക്‌നിക്കല്‍) ശ്രീ എം.റ്റി സുകുമാരന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഞങ്ങള്‍ക്ക് ലഭിച്ച മറുപടിയാണിത്.
“സ്റ്റിക്കര്‍ ഒട്ടിച്ചാലും ഇല്ലെങ്കിലും വൈ ഫൈ കൊടുത്താലും ഇല്ലെങ്കിലും കെ എസ് ആര്‍ ടി സി ബസ്സുകളില്‍ കയറേണ്ടവന്‍ കെ എസ് ആര്‍ ടി സിയില്‍ തന്നെ വന്ന് കയറിക്കോളും, അതിനുവേണ്ടി ആരും അധികം മെനക്കെടേണ്ടതില്ല” ടീം കെ എസ് ആര്‍ ടി സി ബ്ലോഗിന്റെ അംഗമായ നിതിന്‍ ഉദയ് നോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു കൂട്ടം ആളുകള്‍ യാതൊരു വിധത്തിലുള്ള ലാഭേച്ഛയും കൂടാതെ ഒരു പൊതു മുതലിനെ രക്ഷിക്കുവാനുള്ള വഴികള്‍ നടത്തുവാന്‍ പരിശ്രമിക്കുമ്പോള്‍ അതിന്റെ തലപ്പത്തിരിക്കുന്ന ഇതുപോലെയുള്ള ചില ഉദ്യോഗസ്ഥരാണ് കെ എസ് ആര്‍ ടി സിയുടെ ഉയര്‍ച്ചക്കും അന്തസ്സിനും കടിഞ്ഞാണിടുന്നത്. കെ എസ് ആര്‍ ടി സിയിലെ ഒട്ടുമിക്ക എല്ലാ ഉന്നത പദവിയിലും ഇരിക്കുന്നവര്‍ വേണ്ടത്ര അടിസ്ഥാന വിദ്യാഭ്യാസ യോഗത്യ പോലും ഇല്ലാത്തവരാണ്. മാനേജ്മെന്റ് തലത്തിലുള്ള ചിന്താശേഷിയും പ്രവര്‍ത്തന ശൈലിയും ഉള്‍പ്പെടുത്തി ഒരു പുതിയ ടീം കെ എസ് ആര്‍ ടി സിയില്‍ ഉയര്‍ന്നു വന്നെങ്കില്‍ മാത്രമേ നമ്മുടെ കോര്‍പ്പറേഷന്റെ കെടുകാര്യസ്ഥതക്കും മിസ്‌മാനേജ്മെന്‍റ്റിനും ഒരു പരിധി വരെ രക്ഷ പ്രാപിക്കുവാന്‍ സാധിക്കു.
Friday, September 6, 2013
Android KitKat 4.4 is the next version of Google's mobile operating system
Late last year, someone suggested naming the upcoming version KitKat apparently a favorite snack of
Android coders — and the company "decided to reach out to the Nestle folks." Within 24 hours an agreement was made, though it's apparently "not a money-changing-hands kind of deal," according to Lagerling.
Click here and KitKat is here.
Official Android KitKat 4.4 video
Wednesday, August 28, 2013
Monday, August 26, 2013
ജീസസ് സംസാരിക്കുന്നു - 1000 ലേറെ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട സിനിമ! Jesus Talking - The cinema translated to more than 1000 languages!
Friday, August 23, 2013
കാന്‍സറിനെതിരെ സൂത്രവുമായി 16കാരനായ മലയാളി വിദ്യാര്‍ഥി
കേരള ആര്‍.ടി.സി. അധികൃതര്‍ക്ക് ബാംഗൂര്‍ മലയാളികളുടെ നിവേദനം
കര്‍ണാടക ആര്‍ടിസി ദിവസേന കേരളത്തിലേക്കും തിരിച്ചുമായി അന്‍പതോളം വോള്‍വോ എസി ബസുകള്‍ ഓടിക്കുമ്പോള്‍ കേരളത്തിന് ഇരുഭാഗത്തേക്കുമായുള്ളത് രണ്ട് എസി ബസുകള്‍ മാത്രം. തിരുവനന്തപുരത്തേക്കുള്ള ഈ സര്‍വീസില്‍ എന്നും നിറയെ യാത്രക്കാരുമുണ്ട്.
Friday, August 9, 2013
ആജീവനാന്ത കാന്‍സര്‍ സുരക്ഷ വെറും 500 രൂപയ്ക്ക്!
കാന്‍സര്‍ ചികിത്സ ചെലവേറിയതാണ്. കുടുംബത്തിന്‍റെ സാമ്പത്തികഭദ്രത കാന്‍സര്‍ തകര്‍ക്കും. അതൊഴിവാക്കാന്‍ കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫില്‍ അംഗമായി ചേരണം. ഏറ്റവും ചുരുങ്ങിയത് 50,000 രൂപയുടെ ആജീവനാന്ത കാന്‍സര്‍ ചികിത്സാപരിരക്ഷ വെറും 500 രൂപയ്ക്ക് ഉറപ്പുവരുത്താനുള്ള പദ്ധതിയാണ് തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്‍ററിന്‍റെ കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ്.
500 രൂപ കൊടുത്താല്‍ 50,000 രൂപയുടെ സൗജന്യ ചികിത്സലഭിക്കും.
1,000 രൂപയ്ക്ക് ഒരുലക്ഷം രൂപയുടെ സൗജന്യ ചികിത്സലഭിക്കും.
1,500 രൂപയ്ക്ക് ഒന്നരലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും.
2,000 രൂപ മുടക്കിയാല്‍ രണ്ടുലക്ഷം രൂപയുടെ സൗജന്യ ചികിത്സലഭിക്കും.
10,000 രൂപ മുടക്കിയാല്‍ 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സലഭിക്കും.
ഈ പദ്ധതിയുടെ പ്രത്യേകതകള്‍
- അംഗത്വഫീസ് ഒറ്റത്തവണ മാത്രം അടച്ചാല്‍ മതിയാകും.
- വാര്‍ഷിക പ്രീമിയം അടയ്‌ക്കേണ്ട ആവശ്യമില്ല.
- ആജീവനാന്ത സംരക്ഷണം ലഭിക്കും.
- അംഗത്വമെടുത്ത് രണ്ടുവര്‍ഷം കഴിഞ്ഞാല്‍ മാത്രമേ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടായിരിക്കുകയുള്ളൂ.
- അംഗത്വമായി ചേരുന്നതിന് യാതൊരുവിധ വൈദ്യപരിശോധനയും ആവശ്യമില്ല.
- കാന്‍സര്‍ രോഗികളല്ലാത്ത, നേരത്തേ കാന്‍സര്‍ ബാധിച്ചിട്ടില്ലാത്ത ഏതൊരു പൗരനും ഈ പദ്ധതിയില്‍ അംഗമാകാം.
അപേക്ഷാഫോറം ആര്‍.സി.സി.യില്‍ നിന്ന് നേരിട്ടോ തപാലിലോ ലഭ്യമാണ്.
- അപേക്ഷാഫോറം ഇവിടെ ക്ലിക്ക് ചെയ്തും ഡൌണ്‍ലോഡ് ചെയ്തെടുക്കാം.
- ഈ പദ്ധതിയെകുറിച്ച് കൂടുതല്‍ അറിയാന്‍ ലഘുലേഖ (brochure) ഇവിടെ ഡൌണ്‍ലോഡ് ചെയ്തെടുക്കാം.
അംഗത്വഫീസ് ആര്‍.സി.സി. കാഷ് കൗണ്ടറില്‍ എല്ലാ പ്രവൃത്തി ദിവസങ്ങളിലും 3.30 പി.എം.വരെ പണമായി അടച്ച് അംഗമാകാം. കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ് അക്കൗണ്ട്, റീജ്യണല്‍ കാന്‍സര്‍ സെന്റര്‍, തിരുവനന്തപുരം എന്ന പേരില്‍ ഡി.ഡി.യോ, ചെക്കോ സഹിതം ഡയറക്ടര്‍, റീജ്യണല്‍ കാന്‍സര്‍ സെന്റര്‍, മെഡിക്കല്‍ കോളേജ് പി.ഒ. തിരുവനന്തപുരം-11 എന്ന വിലാസത്തില്‍ തപാലിലും അപേക്ഷ സമര്‍പ്പിക്കാം.
ഇതില്‍ ചേര്‍ക്കുന്നതിന് ഏജന്‍റ്മാരോ ഇടനിലക്കാരോ ഇല്ല.
0471-2522324, 2522288 എന്നീ ആര്‍.സി.സി. യിലെ ഫോണ്‍നമ്പരില്‍ വിശദാംശങ്ങള്‍ കിട്ടും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെയോ അല്ലെങ്കില്‍ ഇവിടെയോ ക്ലിക്ക് ചെയ്യുക
കാന്‍സര്‍ ലക്ഷണങ്ങള്‍
ഉണങ്ങാത്ത മുറിവുകള്‍, പ്രത്യേകിച്ച് വായില്‍, ശരീരത്തിലുണ്ടാകുന്ന മുഴകളും തടിപ്പും പ്രത്യേകിച്ച് സ്ത്രീകളുടെ സ്തനങ്ങളില്‍ അസാധാരണവും ആവര്‍ത്തിച്ചുള്ളതുമായ രക്തസ്രാവം, ആഹാരമിറക്കാനുള്ള പ്രയാസം, വയറുകടി ഇല്ലാത്തപ്പോഴുണ്ടാകുന്ന വയറുവേദന, തുടര്‍ച്ചയായ ശബ്ദമടപ്പും ചുമയും എന്നിവയാണ് കാന്‍സറിന്‍റെ സൂചനകള്‍ ആയേക്കാം.
കാന്‍സര്‍ എങ്ങനെ തടയാം
500ഗ്രാം മുതല്‍ 800ഗ്രാം വരെ പച്ചക്കറികളും പഴങ്ങളും ദിനംപ്രതി ഉപയോഗിക്കുക, ഉയര്‍ന്ന തോതില്‍ ആന്‍റിഓക്‌സിഡന്‍റ് അടങ്ങിയിട്ടുള്ള ചീര, കാബേജ്, കാരറ്റ്, കോളിഫ്‌ളവര്‍, മുളക്, തക്കാളി, മത്തന്‍, മധുരക്കിഴങ്ങ്, ഗ്രീന്‍പീസ്, നാരങ്ങ, വെളുത്തുള്ളി തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയം ചെയ്താല്‍ കാന്‍സര്‍ രോഗംവരാതെ ശരീരത്തെ സംരക്ഷിക്കാമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാന്‍സറിനെ പ്രതിരോധിക്കുന്ന ബീറ്റാകരോട്ടിന്‍ കൂടിയതോതില്‍ മേല്‍പ്പറഞ്ഞ പച്ചക്കറികളില്‍ ഉണ്ട്. കൂണ്‍, പപ്പായ, നെല്ലിക്ക, അവക്കാഡൊ, മുള്ളുള്ള ആത്തച്ചക്ക തുടങ്ങിയവയും കാന്‍സറിനെ പ്രതിരോധിക്കും. നിറമുള്ള പച്ചക്കറികളും പഴങ്ങളും കൂടുതലായി കഴിക്കണം.
കൊഴുപ്പേറിയ ഭക്ഷണം ഒഴിവാക്കണം. മത്സ്യവും ഇറച്ചിക്കോഴിയും ഉപയോഗിക്കാം. മറ്റ് ഇറച്ചികള്‍ കുറയ്ക്കണം. കരിഞ്ഞ ഭക്ഷണം ഒഴിവാക്കണം. സ്തനങ്ങള്‍ പതിവായി സ്വയം പരിശോധിക്കണം. തടിപ്പോ മുഴയോ വേദനയോ തോന്നുന്നുവെങ്കില്‍ മാമോഗ്രാഫി ചെയ്യണം. 30 വയസ്സിന് മുകളില്‍ പ്രായമുള്ള വിവാഹിതരായ എല്ലാ സ്ത്രീകളും പാപ്‌സ്മിയര്‍ പരിശോധന നടത്തണം. അല്ലെങ്കില്‍ ഹ്യുമന്‍ പാപിലോമാ വൈറസ് ഡി.എന്‍.എ. ടെസ്‌റ്റോ, ലിക്യുഡ് ബേസ്ഡ് സൈറ്റോളജി (എല്‍.ബി.സി.) ടെസ്‌റ്റോ നിര്‍ബന്ധമായും നടത്തണം. പുകവലി ഉപേക്ഷിക്കണം. പുകയിലയും മദ്യവും ഒഴിവാക്കണം. പതിവായി വ്യായാമം ചെയ്യണം.
പാവപെട്ട കാന്‍സര്‍ രോഗികളെയും, അവരുടെ കുടുംബാംഗങ്ങളേയും സാമൂഹ്യമായും, വൈകാരികമായും, സാമ്പത്തികമായും സഹായിക്കുന്ന 'ആശ്രയ' - എന്ന സംഘടനയെ കുറിച്ച് ഇവിടെ വായിക്കാം.