Wednesday, August 28, 2013
Monday, August 26, 2013
ജീസസ് സംസാരിക്കുന്നു - 1000 ലേറെ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട സിനിമ! Jesus Talking - The cinema translated to more than 1000 languages!
Friday, August 23, 2013
കാന്‍സറിനെതിരെ സൂത്രവുമായി 16കാരനായ മലയാളി വിദ്യാര്‍ഥി
കാന്‍സര്‍ ചികില്‍സാ രംഗത്ത് വന്‍ മുന്നേറ്റമൊരുക്കുന്ന 16കാരനായ മലയാളി വിദ്യാര്‍ഥിയുടെ കണ്ടുപിടിത്തത്തിന് കാനഡയില്‍ അംഗീകാരം. കാന്‍സര്‍ സെല്ലുകള്‍ നശിപ്പിക്കാന്‍ സ്വര്‍ണത്തിന്‍റെ ചെറുതരികള്‍ (നാനോ പാര്‍ട്ടിക്കിള്‍സ്) ഉപയോഗിക്കാമെന്നാണ് കാസര്‍കോട് നീലേശ്വരം സ്വദേശിയും കാനഡയിലെ ആല്‍ബര്‍ട്ടയിലെ കലഗാരി വെബ്ബര്‍ അക്കാദമിയിലെ ഹൈസ്കൂള്‍ വിദ്യാര്‍ഥിയുമായ അര്‍ജുന്‍ നായര്‍ കണ്ടുപിടിച്ചത്.ഗവേഷണരംഗത്ത് നല്‍കുന്ന ഉയര്‍ന്ന ബഹുമതികളിലൊന്നായ ‘Sanofi BioGENEius Challenge Canada’ പുരസ്കാരം നല്‍കിയാണ് കനേഡിയന്‍ സര്‍ക്കാര്‍ ഈ യുവപ്രതിഭക്ക് ആദരമൊരുക്കിയത്.
അര്‍ജുന്‍-ന്‍റെ കണ്ടെത്തല്‍ വിശദപഠനത്തിന് വിധേയമാക്കിയ നാഷനല്‍ റിസെര്‍ച്ച് കൗണ്‍സില്‍ ഓഫ് കാനഡയിലെ പ്രമുഖ ഗവേഷകര്‍ ഗവേഷണത്തെ ബിരുദാനന്തര ബിരുദ നിലവാരമോ പി.എച്ച്.ഡി. നിലവാരമോ ഉള്ളതാണെന്നാണ് വിലയിരുത്തിയത്. 5000 ഡോളര്‍ അടങ്ങുന്ന പുരസ്കാരം കഴിഞ്ഞയാഴ്ച ഒട്ടാവയില്‍ നടന്ന ചടങ്ങില്‍ അര്‍ജുന് നല്‍കി. കണ്ടത്തെലിന്‍റെ വാണിജ്യസാധ്യത കണക്കിലെടുത്ത് ആയിരം ഡോളര്‍ വേറെയും നല്‍കി. ഫോട്ടോതെര്‍മല്‍ തെറാപ്പിയുടെ വികസിത രൂപമാണ് അര്‍ജുന്‍-ന്‍റെ കണ്ടെത്തല്‍. രോഗിയുടെ ശരീരത്തില്‍ സ്വര്‍ണത്തിന്‍റെ ചെറുകണികകള്‍ (നാനോ പാര്‍ട്ടിക്കിള്‍സ്) കുത്തിവെക്കുകയാണ് ചെയ്യുക. ട്യൂമറുകള്‍ ഈ കണികകള്‍ ആഗിരണം ചെയ്യുന്നതോടെ അവക്കുള്ളില്‍ നാനോ ബുള്ളറ്റുകള്‍ രൂപപ്പെടും. ഇവ പ്രകാശം ഉപയോഗിച്ച് ചൂടുപിടിപ്പിച്ച് കാന്‍സര്‍ കോശങ്ങള്‍ നശിപ്പിക്കുകയാണ് ചെയ്യുക.
ചികില്‍സക്കെതിരെ കാന്‍സര്‍ സെല്ലുകള്‍ ഉയര്‍ത്തുന്ന പ്രതിരോധം ആന്‍റിബയോട്ടിക്കുകള്‍ ഉപയോഗിച്ച് എങ്ങനെ മറികടക്കാമെന്നും ഇതിലൂടെ ചികില്‍സ എങ്ങനെ ഫലപ്രദമാക്കാമെന്നും പഠനം വിശദീകരിക്കുന്നു. രണ്ട് വര്‍ഷത്തെ പഠനത്തിന്‍റെ ഫലമാണ് തന്‍റെ കണ്ടത്തെലെന്ന് അര്‍ജുന്‍ പറയുന്നു. ഇതില്‍ ഒരു വര്‍ഷം കലഗാരി സര്‍വകലാശാലയിലെ സൈമണ്‍ ട്രൂഡലിന്‍റെയും ഡേവിഡ് ക്രാമ്പിന്‍റെയും നാനോ സയന്‍സ് ലബോറട്ടറികളിലായിരുന്നു ഗവേഷണം. ഹൈസ്കൂള്‍ വിദ്യാര്‍ഥിയായ തനിക്ക് ഗവേഷണത്തിന് ലാബ് അനുവദിച്ചുകിട്ടിയത് ഭാഗ്യമാണെന്ന് കരുതുന്നതായും അര്‍ജുന്‍ പറയുന്നു. നാലാം ഗ്രേഡ് മുതല്‍ സയന്‍സ് ഫെയറുകളില്‍ പങ്കെടുത്തിരുന്നതായി അര്‍ജുന്‍ പറയുന്നു. ഒമ്പതാം ഗ്രേഡില്‍ പഠിക്കവേ കാനഡാ വൈഡ് സയന്‍സ് ഫെയറില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു. അവിടെ ഗവേഷണങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന നിരവധി വിദ്യാര്‍ഥികളെ കണ്ടുമുട്ടിയതാണ് തനിക്ക് പ്രചോദനമായതെന്ന് ഭാവിയില്‍ ഡോക്ടറാകാന്‍ കൊതിക്കുന്ന കൊച്ചുമിടുക്കന്‍ പറയുന്നു.
അമേരിക്കയിലെ ചിക്കാഗോയില്‍ ഈ മാസം 22,23 തീയതികളില്‍ നടക്കുന്ന അന്താരാഷ്ട്ര BioGENEius Challenge മല്‍സരത്തില്‍ കാനഡയെ പ്രതിനിധീകരിച്ച് അര്‍ജുന്‍ നായര്‍ പങ്കെടുക്കും.
കേരള ആര്‍.ടി.സി. അധികൃതര്‍ക്ക് ബാംഗൂര്‍ മലയാളികളുടെ നിവേദനം
പഠനങ്ങളും സൂചനകളും പ്രകാരം ഈ ദശകത്തില്‍ മലയാളികളുടെ ഏറ്റവും വലിയ കുടിയേറ്റം ബാംഗൂരിലേക്കാണ്.
ലഭ്യമായ കണക്കനുസരിച്ച് ബാംഗൂരിലെ മലയാളികളുടെ എണ്ണം 12 ലക്ഷം. ജോലിക്കും പഠനത്തിനുമായി മാസം തോറും എത്തിക്കൊണ്ടിരിക്കുന്നതു പതിനായിരക്കണക്കിനാളുകള്‍. ബാംഗൂരിലെ ജനസംഖ്യയുടെ 13 ശതമാനത്തിലധികവും മലയാളികളാണ്. മൈസൂര്‍, മണ്ഡ്യ, ബെല്ലാരി തുടങ്ങി കര്‍ണാടകയുടെ മറ്റു ഭാഗങ്ങളിലുമുണ്ട് പതിനായിരക്കണക്കിനു മലയാളികള്‍.
എന്നാല്‍ കുടിയേറ്റം തുടങ്ങിയ കാലം മുതല്‍ മലയാളികള്‍ക്കു കേരളത്തിലേക്കും തിരിച്ചുമുള്ള യാത്ര എന്നും ദുരിതപൂര്‍ണമാണ്. ആവശ്യത്തിനു ട്രെയിനുകളും ബസുകളുമില്ലാത്തതു തന്നെ പ്രശ്നം.
ഓരോ ബജറ്റിലും മലയാളിയെ തഴയുന്ന റയില്‍വേയ്ക്കു മാത്രമല്ല, കേരളത്തിന്റെ സ്വന്തം കെഎസ്ആര്‍ടിസിക്കും യാത്രാ ആവശ്യങ്ങള്‍ തൃപ്തികരമായി നിറവേറ്റാനാവുന്നില്ല. അതേസമയം കര്‍ണാടക ആര്‍ടിസിയും സ്വകാര്യ ബസുകളും ഇതു മുതലാക്കുന്നു. ലാഭകരമായി സര്‍വീസ് നടത്തി അവര്‍ വിജയം കൊയ്യുന്നു.
പ്രതിദിനം 42 സര്‍വീസുകളുണ്ടെങ്കിലും കേരള ആര്‍ടിസിക്ക് ഇവര്‍ക്കൊപ്പമെത്താനാകാത്തതിനു കാരണമായി അനായാസം പരിഹരിക്കാവുന്ന ഒട്ടേറെ കാര്യങ്ങള്‍് മനോരമ നടത്തിയ അഭിപ്രായ സര്‍വേയിലും പഠനത്തിലും ഉയര്‍ന്നുവന്ന്ു. കഴമ്പുള്ള ഈ പരാതികള്‍ക്കെല്ലാം പരിഹാരമുണ്ടായാല്‍ ഫലം കെഎസ്ആര്‍ടിസിക്കു ന്യായമായ പ്രവര്‍ത്തന ലാഭവും മലയാളികളുടെ യാത്രാക്ളേശത്തിനു വലിയൊരളവോളം അറുതിയുമായിരിkക്കും.
അതിനു വേണ്ടത്, ഇത്ര മാത്രം- കേരള ആര്‍ടിസി മാനേജ്മെന്റ് ദൃഢനിശ്ചയമെടുത്താല്‍ ഈ ഒാണക്കാലത്തിനു മുന്‍പേ തീര്‍ക്കാവുന്ന പ്രശ്നങ്ങള്‍.
ദൂരയാത്രയ്ക്ക് പറ്റാത്ത പഴയ ബസുകള്‍ മാറണം
കേരളആര്‍ടിസിയോടുള്ള പ്രധാന പരാതി കാലപ്പഴക്കം ചെന്ന ബസുകളെക്കുറിച്ചാണ്. ദീര്‍ഘദൂരയാത്രയ്ക്കു ചേരാത്ത ബസുകളാണ് ബാംഗൂരിലേക്ക് ഓടുന്നവയിലേറെയും. ബാഗ് വയ്ക്കാനോ, കാലൊന്നു നീട്ടിവയ്ക്കാനോ പറ്റില്ല. സീറ്റുകളും അസ്വസ്ഥത ഉളവാക്കുന്നവയാണ്. കര്‍ണാടക ട്രാന്‍സ്പോര്‍ട് കോര്‍പറേഷനും സ്വകാര്യ ബസുകളും മികച്ച സൌകര്യം നല്‍കുമ്പോഴാണിത്.
എവിടെ നിന്നും റിസര്‍വ് ചെയ്യാന്‍ സൌകര്യം
ഓണ്‍ലൈന്‍വഴിയും നേരിട്ടും കേരള ആര്‍ടിസിയില്‍ ടിക്കറ്റെടുക്കുക എളുപ്പമല്ല. ബാംഗൂരില്‍ മജസ്റ്റിക്, സാറ്റ്ലൈറ്റ് ബസ്സ്റ്റാന്‍ഡുകളില്‍ മാത്രമേ നേരിട്ടു ടിക്കറ്റെടുക്കാന്‍ സൌകര്യമുള്ളു. ഇലക്ട്രോണിക് സിറ്റി, മഡിവാള പോലെ ദൂരസ്ഥലങ്ങളിലുള്ളവര്‍ക്ക് ഇവിടെയെത്തി ടിക്കറ്റെടുക്കല്‍ അസൌകര്യമാണ്.
നഗരത്തില്‍ മലയാളികള്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ കര്‍ണാടക ആര്‍ടിസി മാതൃകയില്‍ റിസര്‍വേഷന്‍ ഫ്രാഞ്ചൈസികള്‍ തുടങ്ങിയാല്‍ ഇതിനു പരിഹാരമാകും. കര്‍ണാടക ആര്‍ടിസിക്കും സ്വകാര്യ ബസുകള്‍ക്കും നഗരത്തിനുള്ളില്‍ ഒട്ടേറെ റിസര്‍വേഷന്‍ ഫ്രാഞ്ചൈസികളുണ്ട്.
ഒാണ്‍ലൈന്‍ റിസര്‍വേഷന് പോരായ്മകള്‍
ഓണ്‍ലൈന്‍ റിസര്‍വേഷനിലും കേരളആര്‍ടിസി ഏറെ പിന്നിലാണ്. സാങ്കേതിക പോരായ്മയാണു പ്രധാനം. ഫലം റിസര്‍വേഷനും ബാങ്കിങ് ഇടപാടുകളും ശ്രമകരം. ടിക്കറ്റ് റദ്ദാക്കിയാല്‍ പണം തിരികെ കിട്ടാനും കാലതാമസമെടുക്കുന്നു.
ബാംഗൂരില്‍ നിന്നു കേരളത്തിലേക്ക് ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യാമെങ്കിലും കേരളത്തിന്റെ പല ഭാഗത്തു നിന്നും ബാംഗൂരിലേക്ക് ഇങ്ങനെ ടിക്കറ്റെടുക്കാന്‍ സാധിക്കില്ല. തലശേരി പോലുള്ള സ്ഥലങ്ങളില്‍ നിന്നു കെഎസ്ആര്‍ടിസിയില്‍ ബാംഗൂരിലേക്കു പോകാന്‍ കൌണ്ടറില്‍ ചെന്നു നേരിട്ട് ടിക്കറ്റെടുക്കണം.
കര്‍ണാടകയുടെയും സ്വകാര്യ ബസുകളുടെയും ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ഏറെ സൌകര്യപ്രദമാണ്. ഇന്റര്‍നെറ്റിലൂടെ മാത്രമല്ല മൊബൈല്‍വഴിയും എളുപ്പത്തില്‍ ടിക്കറ്റെടുക്കാം. ഇവയുടെയെല്ലാം മുന്‍കൂര്‍ ബുക്കിങ് 30 ദിവസം മുന്‍പ് തുടങ്ങുകയും ചെയ്യും. കേരളആര്‍ടിസിയിലാകട്ടെ 21 ദിവസം മുന്‍പേ റിസര്‍വേഷന്‍ ആരംഭിക്കൂ. കര്‍ണാടകയുടെയും സ്വകാര്യ ബസുകളുടെയും ഉയര്‍ന്ന നിരക്കിലുള്ള ടിക്കറ്റുകളിലേറെയും വിറ്റഴിയുന്നത് ഒാണ്‍ലൈന്‍ റിസര്‍വേഷനിലൂടെയാണെന്നതും ശ്രദ്ധേയം.
ബാംഗൂര്‍ നഗരത്തില്‍ കയറാത്ത ബസുകള്‍
സേലം, കോയമ്പത്തൂര്‍ വഴിയുള്ള സര്‍വീസുകളൊഴിച്ചു കേരള ആര്‍ടിസിയുടെ ബസുകളൊന്നും ബാംഗൂര്‍ നഗരത്തിനുള്ളില്‍ കയറുന്നില്ല. മലബാറിലേക്കും നിലമ്പൂര്‍, തൃശൂര്‍, ഗുരുവായൂര്‍, കോട്ടയം, പാലാ എന്നിവിടങ്ങളിലേക്കും മൈസൂര്‍വഴിയുള്ള ബസുകള്‍ സാറ്റലൈറ്റ് ബസ്സ്റ്റാന്‍ഡില്‍ നിന്നാണ് പുറപ്പെടുന്നത്. സിറ്റി ബസുകളില്‍ മണിക്കൂറുകള്‍ സഞ്ചരിച്ചുവേണം ഇവിടെയെത്തി ബസ് പിടിക്കാന്‍. അസമയത്ത് നാട്ടില്‍നിന്നു തിരികെ വരുമ്പോള്‍ ഇതിന്റെ ബുദ്ധിമുട്ട് വിവരണാതീതം.
മഡിവാള, ഇലക്ട്രോണിക് സിറ്റി, ജയനഗര്‍, ബിടിഎം, ബെന്നാര്‍ഘട്ടെ, സര്‍ജാപുര, ബൊമ്മനഹള്ളി, ബേഗൂര്‍ തുടങ്ങി നഗരത്തിന്റെ തെക്കന്‍ മേഖലയിലുള്ളവരാണ് ഇതുമൂലം ഏറെ വിഷമിക്കുന്നത്. തമിഴ്നാട്, ആന്ധ്രപ്രദേശ് ട്രാന്‍സ്പോര്‍ട് കോര്‍പറേഷനുകള്‍ക്കെല്ലാം ശാന്തിനഗറിലെ ബസ്സ്റ്റാന്‍ഡില്‍ റിസര്‍വേഷന്‍ കൌണ്ടറും പാര്‍ക്കിങ് സൌകര്യവുമുണ്ട്. പക്ഷേ, കേരളത്തിനുമാത്രം ഇവിടെ പ്രവേശനമില്ല. മലബാര്‍ ഭാഗത്തേക്കുള്ള ബസുകള്‍ കോറമംഗലയില്‍ നിന്നോ ശാന്തിനഗറില്‍ നിന്നോ പുറപ്പെട്ടാല്‍ യാത്രക്കാരുടെ ബുദ്ധിമുട്ട് വളരെ കുറയും.
സ്പെഷല്‍ ബസുകള്‍ മുന്‍കൂട്ടി പ്രഖ്യാപിക്കണം
ഓണം, ക്രിസ്മസ്, വിഷു, റമസാന്‍ തുടങ്ങി നാട്ടിലേക്കു തിരക്കു കൂടുതലുള്ള സമയങ്ങളില്‍ സ്പെഷല്‍ ബസുകള്‍ അനുവദിക്കുന്നതില്‍ കേരള ആര്‍ടിസിക്കു വലിയ വീഴ്ച സംഭവിക്കുന്നു. അവധിക്കാലം മുന്‍കൂട്ടി കണ്ട് കര്‍ണാടക ആര്‍ടിസിയും സ്വകാര്യ ഏജന്‍സിയും ഒരുമാസം മുന്‍പേ സ്പെഷല്‍ ബസുകള്‍ പ്രഖ്യാപിക്കുകയും മുന്‍കൂര്‍ റിസര്‍വേഷന്‍ തുടങ്ങുകയും ചെയ്യും.
നിരക്കു കൂടിയ ഈ ടിക്കറ്റുകള്‍ വിറ്റു തീര്‍ന്ന ശേഷം അവസാന നിമിഷമാണ് കേരളം ഒന്നോ രണ്ടോ സ്പെഷല്‍ ബസുകള്‍ അനുവദിക്കുക. തിരക്കേറിയ ദിവസങ്ങളില്‍ കര്‍ണാടക 20 സ്പെഷല്‍ ബസുകള്‍ വരെ കേരളത്തിലേക്ക് ഓടിക്കാറുണ്ട്. മലയാളിയുടെ ദേശീയാഘോഷമായിട്ടും ഓണത്തിനുള്ള സ്പെഷല്‍ ബസുകളുടെ കാര്യത്തില്‍ കേരള ആര്‍ടിസി ഇനിയും തീരുമാനമെടുത്തിട്ടില്ല. കര്‍ണാടകയാകട്ടെ ഇതിനകം 14 സ്പെഷല്‍ ബസുകള്‍ കേരളത്തിലേക്ക് അനുവദിച്ചു കഴിഞ്ഞു.
മെക്കാനിക്കിന്റെ അഭാവം മൂലം സര്‍വീസ് മുടക്കം
നിലവില്‍ ബാംഗൂരില്‍ നിന്നു പ്രതിദിനം 42 കെഎസ്ആര്‍ടിസി സര്‍വീസുകളുണ്ടെങ്കിലും എല്ലാ ദിവസവും ഇവയെല്ലാം ഓടാറില്ല. ബസുകള്‍ കൃത്യമായി സര്‍വീസ് നടത്താത്തതിനാല്‍ യാത്രക്കാര്‍ കെഎസ്ആര്‍ടിസിയോടു മുഖം തിരിക്കുന്നു.
മുന്‍കൂട്ടി റിസര്‍വേഷന്‍ സ്വീകരിക്കുന്ന സര്‍വീസുകള്‍ ബസിന്റെ അഭാവം മൂലം പലപ്പോഴും റദ്ദാകുന്നുമുണ്ട്. അവസാനനിമിഷം സര്‍വീസ് റദ്ദാകുന്നത് യാത്രക്കാരെ പെരുവഴിയിലാക്കുന്നു.
സ്വന്തമായി മെക്കാനിക്ക് ഇല്ലാത്തതിനാല്‍ ബസുകളുടെ ചെറിയ പണികള്‍ക്കു പോലും വളരെ സമയമെടുക്കുന്നു. ഇപ്പോള്‍ കര്‍ണാടക ആര്‍ടിസിയുടെ മെക്കാനിക്കിനെയോ അല്ലെങ്കില്‍ പുറത്തു നിന്നുള്ളവരെയോ ആണ് ചെറിയ പണികള്‍ക്കു പോലും ആശ്രയിക്കുന്നത്. ഇതുമൂലം 10 മിനിറ്റില്‍ തീരേണ്ട ജോലിപോലും മണിക്കൂറുകളോളം എടുക്കും. സര്‍വീസ് വൈകാനും ഇത് ഇടയാക്കും.
വേണ്ടത്ര കംപ്യൂട്ടര്‍ പോലുമില്ലാത്ത ഒാഫിസ്
ഓണ്‍ലൈന്‍ വഴി ഏറ്റവുമധികംപേര്‍ ടിക്കറ്റെടുക്കുന്ന കെഎസ്ആര്‍ടിസിയുടെ ബാംഗൂരിലെ കംപ്യൂട്ടര്‍ സംവിധാനം കാലപ്പഴക്കം ചെന്നവയാണ്.
ആകെ രണ്ടു കൌണ്ടറിലുമായുള്ള രണ്ടു കംപ്യൂട്ടറിലൂടെയാണ് പ്രതിദിനം ആയിരക്കണക്കിനു ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നത്. ഇവയിലേതെങ്കിലും പണിമുടക്കിലായാല്‍ റിസര്‍വേഷനെ പ്രതികൂലമായി ബാധിക്കും.
കേരളത്തിന് എസി ബസ് രണ്ട്; കര്‍ണാടകയ്ക്ക് 50
ഐടി ജോലിക്കാര്‍ ഏറെയുള്ള ബാംഗൂരിലേക്ക് കേരള ആര്‍ടിസിക്കു പേരിനു മാത്രമേ എസി ബസുകളുള്ളു.
കര്‍ണാടക ആര്‍ടിസി ദിവസേന കേരളത്തിലേക്കും തിരിച്ചുമായി അന്‍പതോളം വോള്‍വോ എസി ബസുകള്‍ ഓടിക്കുമ്പോള്‍ കേരളത്തിന് ഇരുഭാഗത്തേക്കുമായുള്ളത് രണ്ട് എസി ബസുകള്‍ മാത്രം. തിരുവനന്തപുരത്തേക്കുള്ള ഈ സര്‍വീസില്‍ എന്നും നിറയെ യാത്രക്കാരുമുണ്ട്.
എറണാകുളം, തൃശൂര്‍, കോട്ടയം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ തുടങ്ങി പ്രധാന സ്ഥലങ്ങളിലേക്കും എസി സര്‍വീസ് തുടങ്ങിയാല്‍ യാത്രക്കാര്‍ക്കും കെഎസ്ആര്‍ടിസിക്കും ഒരുപോലെ പ്രയോജനകരമാകും.
ഇവിടേക്കെല്ലാം കര്‍ണാടകയുടെയും സ്വകാര്യ ഏജന്‍സികളുടെയും വോള്‍വോ ബസുകള്‍ ധാരാളം. കേരള ബസുകളെക്കാള്‍ ഉയര്‍ന്ന നിരക്കാണെങ്കിലും ഇവയില്‍ നിറയെ യാത്രക്കാരുമുണ്ട്.
നിരക്കു കുറഞ്ഞ സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ കേരളത്തിന്റെ എല്ലാ ഭാഗത്തേക്കും എസി ബസുകളും ആരംഭിച്ചാല്‍ എല്ലാവിഭാഗത്തില്‍പ്പെട്ട യാത്രക്കാര്‍ക്കും പ്രയോജനകരമാകും.
Source: Malayala Manorama
Friday, August 9, 2013
ആജീവനാന്ത കാന്‍സര്‍ സുരക്ഷ വെറും 500 രൂപയ്ക്ക്!
കാന്‍സറിന് ഇന്ന് ചെലവുകുറഞ്ഞ പരിശോധനാരീതികള്‍ ലഭ്യമാണ്. ഡോക്ടറുടെയോ ആസ്പത്രിയുടെയോ സഹായംപോലും ആവശ്യമില്ലാതെ ചെയ്യാം. ഇത് ആരും അത്ര ഗൗരവമായി എടുക്കുന്നില്ല. ഇതുമൂലം നിത്യദുരിതത്തിലേക്കും കഷ്ടപ്പാടിലേക്കും വഴിതെളിയുന്നു. കാന്‍സര്‍മൂലം കുടുംബത്തിന്‍റെ സാമ്പത്തികഭദ്രത തകരുന്നു.
കാന്‍സര്‍ ചികിത്സ ചെലവേറിയതാണ്. കുടുംബത്തിന്‍റെ സാമ്പത്തികഭദ്രത കാന്‍സര്‍ തകര്‍ക്കും. അതൊഴിവാക്കാന്‍ കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫില്‍ അംഗമായി ചേരണം. ഏറ്റവും ചുരുങ്ങിയത് 50,000 രൂപയുടെ ആജീവനാന്ത കാന്‍സര്‍ ചികിത്സാപരിരക്ഷ വെറും 500 രൂപയ്ക്ക് ഉറപ്പുവരുത്താനുള്ള പദ്ധതിയാണ് തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്‍ററിന്‍റെ കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ്.
500 രൂപ കൊടുത്താല്‍ 50,000 രൂപയുടെ സൗജന്യ ചികിത്സലഭിക്കും.
1,000 രൂപയ്ക്ക് ഒരുലക്ഷം രൂപയുടെ സൗജന്യ ചികിത്സലഭിക്കും.
1,500 രൂപയ്ക്ക് ഒന്നരലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും.
2,000 രൂപ മുടക്കിയാല്‍ രണ്ടുലക്ഷം രൂപയുടെ സൗജന്യ ചികിത്സലഭിക്കും.
10,000 രൂപ മുടക്കിയാല്‍ 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സലഭിക്കും.
ഈ പദ്ധതിയുടെ പ്രത്യേകതകള്‍
അപേക്ഷാഫോറം ആര്‍.സി.സി.യില്‍ നിന്ന് നേരിട്ടോ തപാലിലോ ലഭ്യമാണ്.
അംഗത്വഫീസ് ആര്‍.സി.സി. കാഷ് കൗണ്ടറില്‍ എല്ലാ പ്രവൃത്തി ദിവസങ്ങളിലും 3.30 പി.എം.വരെ പണമായി അടച്ച് അംഗമാകാം. കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ് അക്കൗണ്ട്, റീജ്യണല്‍ കാന്‍സര്‍ സെന്റര്‍, തിരുവനന്തപുരം എന്ന പേരില്‍ ഡി.ഡി.യോ, ചെക്കോ സഹിതം ഡയറക്ടര്‍, റീജ്യണല്‍ കാന്‍സര്‍ സെന്റര്‍, മെഡിക്കല്‍ കോളേജ് പി.ഒ. തിരുവനന്തപുരം-11 എന്ന വിലാസത്തില്‍ തപാലിലും അപേക്ഷ സമര്‍പ്പിക്കാം.
ഇതില്‍ ചേര്‍ക്കുന്നതിന് ഏജന്‍റ്മാരോ ഇടനിലക്കാരോ ഇല്ല.
0471-2522324, 2522288 എന്നീ ആര്‍.സി.സി. യിലെ ഫോണ്‍നമ്പരില്‍ വിശദാംശങ്ങള്‍ കിട്ടും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെയോ അല്ലെങ്കില്‍ ഇവിടെയോ ക്ലിക്ക് ചെയ്യുക
കാന്‍സര്‍ ലക്ഷണങ്ങള്‍
ഉണങ്ങാത്ത മുറിവുകള്‍, പ്രത്യേകിച്ച് വായില്‍, ശരീരത്തിലുണ്ടാകുന്ന മുഴകളും തടിപ്പും പ്രത്യേകിച്ച് സ്ത്രീകളുടെ സ്തനങ്ങളില്‍ അസാധാരണവും ആവര്‍ത്തിച്ചുള്ളതുമായ രക്തസ്രാവം, ആഹാരമിറക്കാനുള്ള പ്രയാസം, വയറുകടി ഇല്ലാത്തപ്പോഴുണ്ടാകുന്ന വയറുവേദന, തുടര്‍ച്ചയായ ശബ്ദമടപ്പും ചുമയും എന്നിവയാണ് കാന്‍സറിന്‍റെ സൂചനകള്‍ ആയേക്കാം.
കാന്‍സര്‍ എങ്ങനെ തടയാം
500ഗ്രാം മുതല്‍ 800ഗ്രാം വരെ പച്ചക്കറികളും പഴങ്ങളും ദിനംപ്രതി ഉപയോഗിക്കുക, ഉയര്‍ന്ന തോതില്‍ ആന്‍റിഓക്‌സിഡന്‍റ് അടങ്ങിയിട്ടുള്ള ചീര, കാബേജ്, കാരറ്റ്, കോളിഫ്‌ളവര്‍, മുളക്, തക്കാളി, മത്തന്‍, മധുരക്കിഴങ്ങ്, ഗ്രീന്‍പീസ്, നാരങ്ങ, വെളുത്തുള്ളി തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയം ചെയ്താല്‍ കാന്‍സര്‍ രോഗംവരാതെ ശരീരത്തെ സംരക്ഷിക്കാമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാന്‍സറിനെ പ്രതിരോധിക്കുന്ന ബീറ്റാകരോട്ടിന്‍ കൂടിയതോതില്‍ മേല്‍പ്പറഞ്ഞ പച്ചക്കറികളില്‍ ഉണ്ട്. കൂണ്‍, പപ്പായ, നെല്ലിക്ക, അവക്കാഡൊ, മുള്ളുള്ള ആത്തച്ചക്ക തുടങ്ങിയവയും കാന്‍സറിനെ പ്രതിരോധിക്കും. നിറമുള്ള പച്ചക്കറികളും പഴങ്ങളും കൂടുതലായി കഴിക്കണം.
കൊഴുപ്പേറിയ ഭക്ഷണം ഒഴിവാക്കണം. മത്സ്യവും ഇറച്ചിക്കോഴിയും ഉപയോഗിക്കാം. മറ്റ് ഇറച്ചികള്‍ കുറയ്ക്കണം. കരിഞ്ഞ ഭക്ഷണം ഒഴിവാക്കണം. സ്തനങ്ങള്‍ പതിവായി സ്വയം പരിശോധിക്കണം. തടിപ്പോ മുഴയോ വേദനയോ തോന്നുന്നുവെങ്കില്‍ മാമോഗ്രാഫി ചെയ്യണം. 30 വയസ്സിന് മുകളില്‍ പ്രായമുള്ള വിവാഹിതരായ എല്ലാ സ്ത്രീകളും പാപ്‌സ്മിയര്‍ പരിശോധന നടത്തണം. അല്ലെങ്കില്‍ ഹ്യുമന്‍ പാപിലോമാ വൈറസ് ഡി.എന്‍.എ. ടെസ്‌റ്റോ, ലിക്യുഡ് ബേസ്ഡ് സൈറ്റോളജി (എല്‍.ബി.സി.) ടെസ്‌റ്റോ നിര്‍ബന്ധമായും നടത്തണം. പുകവലി ഉപേക്ഷിക്കണം. പുകയിലയും മദ്യവും ഒഴിവാക്കണം. പതിവായി വ്യായാമം ചെയ്യണം.
പാവപെട്ട കാന്‍സര്‍ രോഗികളെയും, അവരുടെ കുടുംബാംഗങ്ങളേയും സാമൂഹ്യമായും, വൈകാരികമായും, സാമ്പത്തികമായും സഹായിക്കുന്ന 'ആശ്രയ' - എന്ന സംഘടനയെ കുറിച്ച് ഇവിടെ വായിക്കാം.

- അംഗത്വഫീസ് ഒറ്റത്തവണ മാത്രം അടച്ചാല്‍ മതിയാകും.
- വാര്‍ഷിക പ്രീമിയം അടയ്‌ക്കേണ്ട ആവശ്യമില്ല.
- ആജീവനാന്ത സംരക്ഷണം ലഭിക്കും.
- അംഗത്വമെടുത്ത് രണ്ടുവര്‍ഷം കഴിഞ്ഞാല്‍ മാത്രമേ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടായിരിക്കുകയുള്ളൂ.
- അംഗത്വമായി ചേരുന്നതിന് യാതൊരുവിധ വൈദ്യപരിശോധനയും ആവശ്യമില്ല.
- കാന്‍സര്‍ രോഗികളല്ലാത്ത, നേരത്തേ കാന്‍സര്‍ ബാധിച്ചിട്ടില്ലാത്ത ഏതൊരു പൗരനും ഈ പദ്ധതിയില്‍ അംഗമാകാം.
അപേക്ഷാഫോറം ആര്‍.സി.സി.യില്‍ നിന്ന് നേരിട്ടോ തപാലിലോ ലഭ്യമാണ്.
- അപേക്ഷാഫോറം ഇവിടെ ക്ലിക്ക് ചെയ്തും ഡൌണ്‍ലോഡ് ചെയ്തെടുക്കാം.
- ഈ പദ്ധതിയെകുറിച്ച് കൂടുതല്‍ അറിയാന്‍ ലഘുലേഖ (brochure) ഇവിടെ ഡൌണ്‍ലോഡ് ചെയ്തെടുക്കാം.
അംഗത്വഫീസ് ആര്‍.സി.സി. കാഷ് കൗണ്ടറില്‍ എല്ലാ പ്രവൃത്തി ദിവസങ്ങളിലും 3.30 പി.എം.വരെ പണമായി അടച്ച് അംഗമാകാം. കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ് അക്കൗണ്ട്, റീജ്യണല്‍ കാന്‍സര്‍ സെന്റര്‍, തിരുവനന്തപുരം എന്ന പേരില്‍ ഡി.ഡി.യോ, ചെക്കോ സഹിതം ഡയറക്ടര്‍, റീജ്യണല്‍ കാന്‍സര്‍ സെന്റര്‍, മെഡിക്കല്‍ കോളേജ് പി.ഒ. തിരുവനന്തപുരം-11 എന്ന വിലാസത്തില്‍ തപാലിലും അപേക്ഷ സമര്‍പ്പിക്കാം.
ഇതില്‍ ചേര്‍ക്കുന്നതിന് ഏജന്‍റ്മാരോ ഇടനിലക്കാരോ ഇല്ല.
0471-2522324, 2522288 എന്നീ ആര്‍.സി.സി. യിലെ ഫോണ്‍നമ്പരില്‍ വിശദാംശങ്ങള്‍ കിട്ടും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെയോ അല്ലെങ്കില്‍ ഇവിടെയോ ക്ലിക്ക് ചെയ്യുക
കാന്‍സര്‍ ലക്ഷണങ്ങള്‍
ഉണങ്ങാത്ത മുറിവുകള്‍, പ്രത്യേകിച്ച് വായില്‍, ശരീരത്തിലുണ്ടാകുന്ന മുഴകളും തടിപ്പും പ്രത്യേകിച്ച് സ്ത്രീകളുടെ സ്തനങ്ങളില്‍ അസാധാരണവും ആവര്‍ത്തിച്ചുള്ളതുമായ രക്തസ്രാവം, ആഹാരമിറക്കാനുള്ള പ്രയാസം, വയറുകടി ഇല്ലാത്തപ്പോഴുണ്ടാകുന്ന വയറുവേദന, തുടര്‍ച്ചയായ ശബ്ദമടപ്പും ചുമയും എന്നിവയാണ് കാന്‍സറിന്‍റെ സൂചനകള്‍ ആയേക്കാം.
കാന്‍സര്‍ എങ്ങനെ തടയാം
500ഗ്രാം മുതല്‍ 800ഗ്രാം വരെ പച്ചക്കറികളും പഴങ്ങളും ദിനംപ്രതി ഉപയോഗിക്കുക, ഉയര്‍ന്ന തോതില്‍ ആന്‍റിഓക്‌സിഡന്‍റ് അടങ്ങിയിട്ടുള്ള ചീര, കാബേജ്, കാരറ്റ്, കോളിഫ്‌ളവര്‍, മുളക്, തക്കാളി, മത്തന്‍, മധുരക്കിഴങ്ങ്, ഗ്രീന്‍പീസ്, നാരങ്ങ, വെളുത്തുള്ളി തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയം ചെയ്താല്‍ കാന്‍സര്‍ രോഗംവരാതെ ശരീരത്തെ സംരക്ഷിക്കാമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാന്‍സറിനെ പ്രതിരോധിക്കുന്ന ബീറ്റാകരോട്ടിന്‍ കൂടിയതോതില്‍ മേല്‍പ്പറഞ്ഞ പച്ചക്കറികളില്‍ ഉണ്ട്. കൂണ്‍, പപ്പായ, നെല്ലിക്ക, അവക്കാഡൊ, മുള്ളുള്ള ആത്തച്ചക്ക തുടങ്ങിയവയും കാന്‍സറിനെ പ്രതിരോധിക്കും. നിറമുള്ള പച്ചക്കറികളും പഴങ്ങളും കൂടുതലായി കഴിക്കണം.
കൊഴുപ്പേറിയ ഭക്ഷണം ഒഴിവാക്കണം. മത്സ്യവും ഇറച്ചിക്കോഴിയും ഉപയോഗിക്കാം. മറ്റ് ഇറച്ചികള്‍ കുറയ്ക്കണം. കരിഞ്ഞ ഭക്ഷണം ഒഴിവാക്കണം. സ്തനങ്ങള്‍ പതിവായി സ്വയം പരിശോധിക്കണം. തടിപ്പോ മുഴയോ വേദനയോ തോന്നുന്നുവെങ്കില്‍ മാമോഗ്രാഫി ചെയ്യണം. 30 വയസ്സിന് മുകളില്‍ പ്രായമുള്ള വിവാഹിതരായ എല്ലാ സ്ത്രീകളും പാപ്‌സ്മിയര്‍ പരിശോധന നടത്തണം. അല്ലെങ്കില്‍ ഹ്യുമന്‍ പാപിലോമാ വൈറസ് ഡി.എന്‍.എ. ടെസ്‌റ്റോ, ലിക്യുഡ് ബേസ്ഡ് സൈറ്റോളജി (എല്‍.ബി.സി.) ടെസ്‌റ്റോ നിര്‍ബന്ധമായും നടത്തണം. പുകവലി ഉപേക്ഷിക്കണം. പുകയിലയും മദ്യവും ഒഴിവാക്കണം. പതിവായി വ്യായാമം ചെയ്യണം.
പാവപെട്ട കാന്‍സര്‍ രോഗികളെയും, അവരുടെ കുടുംബാംഗങ്ങളേയും സാമൂഹ്യമായും, വൈകാരികമായും, സാമ്പത്തികമായും സഹായിക്കുന്ന 'ആശ്രയ' - എന്ന സംഘടനയെ കുറിച്ച് ഇവിടെ വായിക്കാം.
Monday, August 5, 2013
എങ്ങിനെ നമ്മുടെ നഷ്ടപ്പെട്ട ആന്‍ഡ്രോയിഡ് ഡിവൈസ് കണ്ടെത്താം? How can we locate our lost android device?
മാത്രമല്ല, ഫോണ്‍ സൈലന്‍റ് മോഡിൽ ആണെങ്കില്‍പോലും ഫുൾ ഒച്ചയിൽ റിംഗ് അടിപ്പിക്കാൻ സാധിക്കും. തിരിച്ചു കിട്ടില്ലെന്ന് ഉറപ്പാണെങ്കിൽ Wipe Device എന്നൊരു option ഉം ഉണ്ട്. എല്ലാ പേഴ്സണൽ ഡാറ്റയും ഡിലീറ്റ് ആകും.
2013 ഓഗസ്റ്റ് അവസാനത്തോടെ ഇത് എല്ലാവർക്കും ലഭ്യമാകും എന്നറിയുന്നു.
വാൽക്കഷ്ണം :ഇതിൽ രജിസ്റ്റർ ചെയ്താൽ ഫോണ്‍ എവിടെയാണെന്ന് എപ്പോൾ വേണമെങ്കിലും ഗൂഗിളിൽ കേറി നോക്കിയാൽ അറിയാൻ കഴിയും. വീട്ടിലുള്ളവരോ കൂട്ടുകാരോ നിങ്ങളുടെ ഫോണ്‍ രജിസ്റ്റർ ചെയ്യാതെ നോക്കണം. എവിടെയാണ് എന്ന് ചോദിച്ചാൽ ചുമ്മാ നുണ പറയാൻ ഇനി പറ്റില്ല കേട്ടോ!
(ചുമ്മാ മറ്റുള്ളവർക്ക് രജിസ്റ്റർ ചെയ്യാനൊന്നും പറ്റില്ല. ഫോണിൽ confirmation മെസ്സേജ് വരും. ആ നമ്പർ അടിച്ചു കൊടുക്കണം; എന്നാലേ രജിസ്റ്റര്‍ ചെയ്യാന്‍ പറ്റൂ.)
Subscribe to:
Posts (Atom)