മാത്രമല്ല, ഫോണ്‍ സൈലന്‍റ് മോഡിൽ ആണെങ്കില്‍പോലും ഫുൾ ഒച്ചയിൽ റിംഗ് അടിപ്പിക്കാൻ സാധിക്കും. തിരിച്ചു കിട്ടില്ലെന്ന് ഉറപ്പാണെങ്കിൽ Wipe Device എന്നൊരു option ഉം ഉണ്ട്. എല്ലാ പേഴ്സണൽ ഡാറ്റയും ഡിലീറ്റ് ആകും.
2013 ഓഗസ്റ്റ് അവസാനത്തോടെ ഇത് എല്ലാവർക്കും ലഭ്യമാകും എന്നറിയുന്നു.
വാൽക്കഷ്ണം :ഇതിൽ രജിസ്റ്റർ ചെയ്താൽ ഫോണ്‍ എവിടെയാണെന്ന് എപ്പോൾ വേണമെങ്കിലും ഗൂഗിളിൽ കേറി നോക്കിയാൽ അറിയാൻ കഴിയും. വീട്ടിലുള്ളവരോ കൂട്ടുകാരോ നിങ്ങളുടെ ഫോണ്‍ രജിസ്റ്റർ ചെയ്യാതെ നോക്കണം. എവിടെയാണ് എന്ന് ചോദിച്ചാൽ ചുമ്മാ നുണ പറയാൻ ഇനി പറ്റില്ല കേട്ടോ!
(ചുമ്മാ മറ്റുള്ളവർക്ക് രജിസ്റ്റർ ചെയ്യാനൊന്നും പറ്റില്ല. ഫോണിൽ confirmation മെസ്സേജ് വരും. ആ നമ്പർ അടിച്ചു കൊടുക്കണം; എന്നാലേ രജിസ്റ്റര്‍ ചെയ്യാന്‍ പറ്റൂ.)
No comments:
Post a Comment